ദേശീയം

കോണ്‍ഗ്രസ് ഒറ്റകക്ഷി; കര്‍ണാടകയില്‍ തൂക്കുസഭയെന്ന് ഇന്ത്യ ടുഡേ സര്‍വ്വേ

സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റ കക്ഷിയാകുമെന്ന് അഭിപ്രായ സര്‍വ്വേ. അതേസമയം ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാതെ തൂക്കുസഭയായിരിക്കും കര്‍ണാടകയില്‍ വരുകയെന്നും ഇന്ത്യ ടുഡേയുടെ നേതൃത്വത്തിലുളള അഭിപ്രായ സര്‍വ്വേ പ്രവചിക്കുന്നു.

225 അംഗ നിയമസഭയില്‍ ഭൂരിപക്ഷം നേടാന്‍ 112 സീറ്റുകള്‍ വേണം.നിലവിലെ സാഹചര്യത്തില്‍ ഈ മാജിക്ക് നമ്പറിലേക്ക്  ഒരു പാര്‍ട്ടിയും എത്തില്ലെന്ന് സര്‍വ്വേ കണക്കുകൂട്ടുന്നു.

സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ് 90 മുതല്‍ 101 സീറ്റുകള്‍  വരെ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയാകും. കോണ്‍ഗ്രസിനെ ഭരണത്തില്‍ നിന്നും പുറത്താക്കി അധികാരം പിടിക്കാന്‍ ശക്തമായി പ്രചാരണ രംഗത്തുളള ബിജെപിക്ക് 78 മുതല്‍ 86 സീറ്റുകള്‍ വരെ മാത്രമേ ലഭിക്കുകയുളളുവെന്നും സര്‍വ്വേ പ്രവചിക്കുന്നു.

ബിഎസ്പിയുമായി സഖ്യം ചേര്‍ന്ന് മത്സരിക്കാന്‍ ഒരുങ്ങുന്ന എച്ച് ഡി ദേവഗൗഡയുടെ ജനതാദള്‍ എസ് തെരഞ്ഞെടുപ്പില്‍ തുറുപ്പുചീട്ടാകും. 34 മുതല്‍ 43 സീറ്റുകള്‍ വരെ ലഭിക്കുമെന്ന് പ്രവചിക്കുന്ന അഭിപ്രായസര്‍വ്വേ സംസ്ഥാനത്ത് ആര് ഭരിക്കണമെന്ന് സഖ്യം തീരുമാനിക്കുന്ന സാഹചര്യം വരുമെന്നും കണക്കുകൂട്ടുന്നു.

കോണ്‍ഗ്രസിന് 37 ശതമാനം വോട്ടുവിഹിതം പ്രവചിക്കുന്ന അഭിപ്രായസര്‍വ്വേയില്‍ ബിജെപിക്കും ജെഡിഎസ്-ബിഎസ്പി സഖ്യത്തിനും യഥാക്രമം 35 ശതമാനവും 19 ശതമാനവും വോട്ടുവിഹിതം ലഭിക്കുമെന്ന് കണക്കുകൂട്ടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ