ദേശീയം

ആദിവാസി സ്ത്രീയെ ചെരുപ്പണിയിച്ച് നരേന്ദ്രമോദി; വീഡിയോ വൈറല്‍ 

സമകാലിക മലയാളം ഡെസ്ക്

ബിജാപൂര്‍: ആയിരങ്ങളെ സാക്ഷി നിർത്തി ചത്തീസ്ഗഢിലെ ബിജാപൂരില്‍ നിന്നുളള ആദിവാസി സ്ത്രീയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ചെരുപ്പ് സമ്മാനിച്ചു. ചരണ്‍ പാദുക സ്കീമിന്റെ ഭാഗമായാണ് മോദി ചെരുപ്പ് നല്‍കിയത്. വനമ്പ്രദേശങ്ങളില്‍ ബീഡിയുടെ ഇല കൃഷി ചെയ്യുന്ന ആദിവാസികള്‍ക്ക് ചെരുപ്പ് നല്‍കുന്ന പദ്ധതിയാണ് ചരണ്‍ പാദുക സ്കീം.

ബിജാപൂരിലെ ആദിവാസി മേഖല സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. ഡോ. അംബേദ്കറില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് താനിവിടെ എത്തിയിരിക്കുന്നതെന്ന് മോദി ജനങ്ങളെ അഭിസംബോധന ചെയ്ത് പറഞ്ഞു. പ്രദേശത്തെ ജനങ്ങളുടേയും ഭരണകര്‍ത്താക്കളുടേയും ആഗ്രഹളും ആവശ്യങ്ങളും നിറവേറ്റുന്നവരാണ് കേന്ദ്രത്തിലുളളതെന്ന് അറിയിക്കാനാണ് താന്‍ വന്നിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കുന്ന ചത്തീസ്ഗഢില്‍ നാലാമത്തെ സന്ദര്‍ശനമാണ് പ്രധാനമന്ത്രി നടത്തുന്നത്. ബീജാപ്പൂരിന് നൂറു ദിവസത്തിനുള്ളില്‍ വികസനം കാണാമെങ്കില്‍ മറ്റു ജില്ലകള്‍ക്ക് എന്തുകൊണ്ട് ആത് ആയിക്കൂടാ? അദ്ദേഹം ചോദിച്ചു. ബീജാപ്പൂരില്‍ ഇനി വികസനമെത്തും. സമൂഹത്തിന്റെ എല്ലാ മേഖലകളിലുമുള്ളവരുടെ സ്വപ്‌നങ്ങളും ആഗ്രഹങ്ങളും നടപ്പാക്കാന്‍ പ്രതിബദ്ധതയുള്ള സര്‍ക്കാരാണ് കേന്ദ്രത്തിലേത്. അദ്ദേഹം പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്