ദേശീയം

പ്രവീണ്‍ തൊഗാഡിയ പുറത്ത്; വിഎച്ച്പിക്ക് പുതിയ അധ്യക്ഷന്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ്‌ക്കെതിരെയും തുറന്നുപറച്ചിലുകള്‍ നടത്തിയതിന് പിന്നാലെ വിശ്വഹിന്ദു പരിഷത്ത് അധ്യക്ഷ സ്ഥാനം പ്രവീണ്‍ തൊഗാഡിയയ്ക്ക് നഷ്ടമായേക്കും. പുതിയ ഭരണസമിതി തെരഞ്ഞടുപ്പില്‍ ഹിമാചല്‍പ്രദേശ് മുന്‍ഗവര്‍ണര്‍ വിഷ്ണു സദാശിവയാണ് പുതിയ അധ്യക്ഷന്‍.

ഹരിയാനയിലെ ഗുര്‍ഗാവില്‍വെച്ചായിരുന്നു പുതിയ ഭരണസമിതി തെരഞ്ഞടുപ്പ്. 212 അംഗങ്ങളാണ് തെരഞ്ഞടുപ്പില്‍ വോട്ടവകാശം ഉണ്ടായിരുന്നത്. വോട്ടെടുപ്പില്‍ തൊഗാഡിയ പക്ഷത്തിന് വലിയ തിരിച്ചടിയാണുണ്ടായത്. നിലവിലെ അധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയയുടെ വിശ്വസ്തന്‍ രാഘവ റെഡ്ഡിക്ക് ലഭിച്ചക് വെറും 61 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. രാഘവറെഡ്ഢി ജയിച്ചെങ്കില്‍ മാത്രമെ തൊഗാഡിയയ്ക്ക് രാജ്യാന്തര വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തു തുടരാനാകും. 

അതേസമയം തെരഞ്ഞടുപ്പില്‍ തന്നെയും തന്നോടൊപ്പം നില്‍ക്കുന്നവരെയും തോല്‍പ്പിക്കുന്നതിനായി തെരഞ്ഞടുപ്പില്‍ വലിയരീതിയില്‍ ക്രിത്രിമം നടന്നാതായി തൊഗാഡിയ പറഞ്ഞു. വോട്ടെടുപ്പില്‍ അനര്‍ഹരായ ആളുകളെ തിരുകിക്കയറ്റിയെന്നും തൊഗാഡിയ ആരോപിച്ചു. വിശ്വഹിന്ദു പരിഷത്ത് സ്ഥാപിച്ചതിന് ശേഷം ഇത്രയും വിപുലമായ തെരഞ്ഞെടുപ്പ്് നടക്കുന്നത് ഇതാദ്യമായാണ്. 52 വര്‍ഷത്തിന് ശേഷമാണ് സംഘടനയില്‍ തെരഞ്ഞടുപ്പ് നടക്കുന്നത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി