ദേശീയം

ബിജെപി പ്രവര്‍ത്തകര്‍ അംബേദ്കറിന്റെ പ്രതിമയില്‍ മാലയിടുന്നത് മേവാനിയുടെ അനുയായികള്‍ തടഞ്ഞു

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഗുജറാത്തില്‍ അംബേദ്കര്‍ പ്രതിമയില്‍ ബിജെപി പ്രവര്‍ത്തകര്‍ മാലയിടുന്നത് തടസപ്പെടുത്താന്‍ ദളിത് നേതാവ് ജിഗ്നേഷ് മേവാനിയുടെ അനുയായികളുടെ ശ്രമം. അംബേദ്കര്‍ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബിജെപി എംപിമാരും, പ്രവര്‍ത്തകരും പ്രതിമയില്‍ മാലയിടുന്ന ചടങ്ങാണ് മേവാനിയുടെ അനുയായികള്‍ തടസപ്പെടുത്താന്‍ ശ്രമിച്ചത്. ബിജെപി എംപി കീര്‍ത്തി സോളങ്കി മാലയിടുന്നത് തടസപ്പെടുത്താന്‍ ബിജെപിക്കെതിരെ മുദ്രാവാക്യങ്ങളുമായി എത്തിയ അഞ്ചു ദളിത് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

രാജ്യമൊട്ടാകെ അംബേദ്കര്‍ ജയന്തി ആഘോഷിക്കുന്ന വേളയില്‍ അഹമ്മദാബാദിലാണ് സംഭവം. അംബേദ്കറിന് ആദരമര്‍പ്പിക്കുന്ന ചടങ്ങ് ഒരു ശക്തിക്കും തടയാന്‍ കഴിയില്ലെന്ന് സംഭവത്തിന് ശേഷം കീര്‍ത്തി സോളങ്കി പ്രതികരിച്ചു.

അതേസമയം ഭരണഘടനാ ശില്‍പ്പിയായ അംബേദ്കറിന്റെ 127-ാം ജന്മവാര്‍ഷിക ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി രാംനാഥ് കോവിദ് , കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവര്‍ പാര്‍ലമെന്റില്‍ അംബേദ്കര്‍ പ്രതിമയില്‍ പുഷ്പചക്രം സമര്‍പ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്