ദേശീയം

ഗോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയ പൂനത്തിന് നേര്‍ക്ക് ആക്രമണം; ഇഷ്ടികയും കല്ലുകളും വലിച്ചെറിഞ്ഞു

സമകാലിക മലയാളം ഡെസ്ക്

വാരണാസി: ഗോള്‍ഡ് കോസ്റ്റില്‍ നിന്നും സ്വര്‍ണം നേടി ഇന്ത്യയിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെ നാട്ടില്‍ ആക്രമണത്തിന് വിധേയമായി പൂനം യാദവ്. വാരണാസിയില്‍ ബന്ധുവിനെ സന്ദര്‍ശിക്കുമ്പോഴായിരുന്നു ഒരു സംഘം താരത്തെ ആക്രമിച്ചത്. 

ഇവര്‍ പൂനത്തിന് നേര്‍ക്ക് ഇഷ്ടികയും കല്ലുകളും വലിച്ചെറിഞ്ഞു. ബന്ധുവിന്റെ ഭൂമി തര്‍ക്കത്തില്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് ആക്രമണം എന്നാണ് സൂചന. ഭാരോദ്വോഹനത്തിലായിരുന്നു പൂനം ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണം നേടിയത്. 

ഗോള്‍ഡ് കോസ്റ്റില്‍ നിന്നും വെള്ളിയാഴ്ചയായിരുന്നു പൂനം സ്വന്തം നാടാട ദന്ദുപൂരിലേക്ക് തിരികെ എത്തിയത്. ബന്ധുവിന്റെ വീട്ടില്‍ പൂനം എത്തുമ്പോള്‍ ബന്ധുക്കളും, അയല്‍വാസികളും തമ്മില്‍ ഭൂമി വിഷയത്തില്‍ തര്‍ക്കത്തിലേര്‍പ്പെട്ടിരിക്കുകയായിരുന്നു. തര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങവെ പൂനം ഇതില്‍ ഇടപെടാന്‍ ശ്രമിച്ചു. സംഭവത്തെ കുറിച്ച്  പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയിലെ നിരവധി സ്‌കൂളുകളില്‍ ബോംബ് ഭീഷണി, പരീക്ഷകൾ നിർത്തി; പരിശോധന

'ടീസറിലെ ഗാനം പിന്‍വലിക്കണം'; രജനീകാന്തിന്റെ 'കൂലി'ക്കെതിരെ ഇളയരാജ; നിര്‍മാതാക്കള്‍ക്ക് നോട്ടീസ്

പട്ടാപ്പകല്‍ ക്ഷേത്ര ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം, ഹോട്ടലുകളില്‍ മുറി എടുത്ത് സുഖജീവിതം; കമിതാക്കള്‍ വലയില്‍- വീഡിയോ

ഗ്ലാമര്‍ ഷോ നിര്‍ത്തി ഇനി എപ്പോഴാണ് അഭിനയിക്കുന്നത്?; മറുപടിയുമായി മാളവിക മോഹനന്‍

സ്വര്‍ണവിലയില്‍ കനത്ത ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 800 രൂപ