ദേശീയം

കത്തുവ പീഡനം: വിചാരണ ഇന്ന് തുടങ്ങും; വിചാരണ കശ്മീരിന് പുറത്തേക്ക് മാറ്റണമെന്ന് പെണ്‍കുട്ടിയുടെ കുടുംബം 

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: കത്തുവയില്‍ എട്ടുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ വിചാരണ ഇന്ന് തുടങ്ങും. കേസില്‍ എട്ട് പ്രതികളാണുളളത്.ഏഴ് പേര്‍ക്കെതിരെയുള്ള ചാര്‍ജ് ഷീറ്റാണ് ഇന്ന് കത്തുവ സെഷന്‍സ് കോടതി പരിഗണിക്കുക. പ്രായപൂര്‍ത്തിയാവാത്ത കുറ്റാരോപിതന്റെ വിചാരണ ബാലനിയമമനുസരിച്ച് പിന്നീടാവും നടത്തുക. അതേസമയം കേസിന്റെ വിചാരണ സംസ്ഥാനത്തിന് പുറത്തേയ്ക്ക് മാറ്റണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം സുപ്രീംകോടതിയെ സമീപിച്ചേക്കും.

കേസില്‍ ജമ്മുകാശ്മീര്‍ സര്‍ക്കാര്‍ സിഖുകാരായ രണ്ട് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചിട്ടുണ്ട്. കേസില്‍ പക്ഷപാതിത്വം വരാതിരിക്കാനാണ് സിഖ് അഭിഭാഷകരെ നിയമിച്ചതെന്ന് കരുതപ്പെടുന്നു.

ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിക്കുന്നത് തടഞ്ഞ അഭിഭാഷകര്‍ക്കെതിരെ സുപ്രീം കോടതി കടുത്ത നിലപാടെടുത്തതിനാല്‍ വിചാരണ പ്രശ്‌നങ്ങളില്ലാതെ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോടതി നടപടികള്‍ തടഞ്ഞ അഭിഭാഷകര്‍ക്കെതിരെ സുപ്രീം കോടതി സ്വമേധയാ കേസെടുത്തിരുന്നു. െ്രെകംബ്രാഞ്ച് ഉദ്യോഗസ്ഥരെ തടഞ്ഞ അഭിഭാഷകര്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് ആറുമണിക്കൂറിലേറെ വൈകിപ്പിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അടങ്ങുന്ന സുപ്രീം കോടതി ബഞ്ച് ജമ്മു ഹൈക്കോടതി ബാര്‍ അസോസിയേഷനെ സംഭവത്തില്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും