ദേശീയം

ദലിതരോടൊപ്പം കഴിയാന്‍ മോദിയുടെ ആഹ്വാനം; ദലിതരെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ എത്തിച്ച് സദ്യയുണ്ട് കേന്ദ്രമന്ത്രി 

സമകാലിക മലയാളം ഡെസ്ക്

പറ്റ്‌ന: അംബേദ്കറിന്റെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് ദലിത് വിഭാഗത്തോടൊപ്പം പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച കേന്ദ്രമന്ത്രി വിവാദത്തില്‍. ദലിതുകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഈ ദിവസങ്ങളില്‍ അവരുടെ ഭവനങ്ങളില്‍ സന്ദര്‍ശനം നടത്താനും അവരൊടൊപ്പം ഭക്ഷണം കഴിക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്രമന്ത്രിമാരോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതിന് കടകവിരുദ്ധമായി പെരുമാറിയ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ നടപടിയാണ് വിവാദമായത്.

ഭരണഘടന ശില്‍പ്പിയായ അംബേദ്ക്കറിന്റെ 127-ാം ജന്മവാര്‍ഷിക ദിനത്തോടനുബന്ധിച്ചാണ് ദലിത് വിഭാഗങ്ങളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്രമന്ത്രിമാരോട് നിര്‍ദേശിച്ചത്. ദലിത് ഭവനങ്ങള്‍ സന്ദര്‍ശിച്ചും അവരൊടൊപ്പം ഭക്ഷണം കഴിച്ചും പശ്‌നങ്ങള്‍ പഠിക്കാനാണ് ഈ നിര്‍ദേശം പ്രധാനമന്ത്രി മുന്നോട്ടുവെച്ചത്. ഏപ്രില്‍ 14 മുതല്‍ മെയ് അഞ്ച് വരെയാണ് ഇതിനായി സമയക്രമം നിശ്ചയിച്ചത്.

മോദിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഈ കാര്യപരിപാടിയുടെ ഭാഗമായി ബീഹാറിലെ പറ്റ്‌ന സന്ദര്‍ശിക്കുന്ന വേളയിലാണ് രവിശങ്കര്‍ പ്രസാദ് വിവാദത്തില്‍ അകപ്പെട്ടത്. പറ്റ്‌നയിലെ ചീന കോത്തി ദലിത് കോളനിയാണ് രവിശങ്കര്‍ പ്രസാദ് ഇതിനായി തെരഞ്ഞെടുത്തത്. ദലിത് ഭവനങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി അദ്ദേഹം അംബേദ്ക്കറുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് മരത്തില്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്ന പാലത്തിന്റെ ശിലാസ്ഥാപന കര്‍മ്മത്തിലും അദ്ദേഹം പങ്കെടുത്തു.

തുടര്‍ന്ന് ദലിത് വിഭാഗങ്ങളൊടൊപ്പം ഭക്ഷണം കഴിക്കുന്ന ഘട്ടത്തില്‍ അദ്ദേഹം ഒഴിഞ്ഞുമാറിയതാണ് വിവാദത്തിന് കാരണം. സര്‍ക്കാര്‍ പരിപാടിയില്‍ പങ്കെടുക്കേണ്ടതുണ്ടെന്ന് ചൂണ്ടികാണിച്ച് അദ്ദേഹം ഭക്ഷണം കഴിക്കാതെ മടങ്ങുകയായിരുന്നു.തുടര്‍ന്ന് പരിപാടി നടക്കുന്ന പഞ്ച നക്ഷത്ര ഹോട്ടലായ മൗര്യ ഹോട്ടലില്‍ എത്തിയ അദ്ദേഹം അവിടെ സന്നിഹിതരായിരുന്ന ദലിത് വിഭാഗങ്ങള്‍ക്കൊപ്പം  ഉച്ചഭക്ഷണം കഴിക്കുകയായിരുന്നു. മന്ത്രി ദലിത് വിഭാഗങ്ങള്‍ക്കൊപ്പ്ം പഞ്ചനക്ഷത്ര ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്ന ചിത്രം സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി

കെ-ടെറ്റ്: അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി