ദേശീയം

നിലപാടില്‍ ഉറച്ച് വിഎച്ച്പി; അയോധ്യയില്‍ രാമക്ഷേത്രം ഉടന്‍ നിര്‍മ്മിക്കുമെന്ന് പുതിയ അധ്യക്ഷന്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വിശ്വഹിന്ദു പരിഷത്തിന്റെ പുതിയ അധ്യക്ഷനായതിന് പിന്നാലെ സംഘടനയുടെ നിലപാട് ആവര്‍ത്തിച്ച് വിഷ്ണു സദാശിവ് കോക്‌ജെ. അയോധ്യയില്‍ രാമക്ഷേത്രം ഉടന്‍ നിര്‍മ്മിക്കുമെന്ന വിഎച്ച്പിയുടെ നിലപാടാണ് കോക്‌ജെ ആവര്‍ത്തിച്ചത്. ക്ഷേത്രനിര്‍മ്മാണവുമായി ബന്ധപ്പെട്ട ഉത്തരവാദിത്വം നിറവേറ്റുമെന്ന് തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ ഉത്ഭവിച്ച എല്ലാ മതങ്ങളുടെയും സ്വാംശീകരണം വഴി ഹിന്ദുസംസ്‌കാരത്തിന് കൂടുതല്‍ പ്രാധാന്യം കൈവരും. ബൃഹത്തായ അനുയായി വൃന്ദമുളള ഹിന്ദുസമൂഹത്തിന് ഒരു ദൗത്യവും കാഠിന്യമേറിയതല്ലെന്നും ഡല്‍ഹിയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് കോക്‌ജെ പറഞ്ഞു.

അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതാണ് വിഎച്ച്പിയുടെ മുഖ്യലക്ഷ്യം. ഗോ സംരക്ഷണവും ഹിന്ദു സമൂഹത്തെ ഏകീകരിക്കുന്നതും വിഎച്ചപിയുടെ മറ്റു സുപ്രധാന ലക്ഷ്യങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും