ദേശീയം

സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ സീലിംഗ് ഫാനില്‍ കെട്ടിത്തൂക്കി ഭര്‍ത്താവ് ബെല്‍റ്റുകൊണ്ട് അടിച്ചു; വീഡിയോ എടുത്ത് ഭാര്യ വീട്ടില്‍ അയച്ചു

സമകാലിക മലയാളം ഡെസ്ക്

സ്ത്രീധനം കിട്ടുന്നതിനായി ഉത്തര്‍പ്രദേശ് സ്വദേശി ഭാര്യയെ സീലിംഗ് ഫാനില്‍ കെട്ടിയിട്ട് ബെല്‍റ്റു കൊണ്ട് തല്ലി. ഭാര്യയെ ക്രൂരമായി തല്ലിച്ചതക്കുന്നതിന്റെ വീഡിയോ റെക്കോഡ് ചെയ്ത് ഭാര്യ സഹോദരന് അയച്ചുകൊടുത്തു. സ്ത്രീധനം തന്നില്ലെങ്കില്‍ ഭാര്യയെ ഇനിയും ക്രൂരമായി തല്ലിച്ചതക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. 

ഉത്തര്‍പ്രദേശിലെ ഷജഹാന്‍പൂര്‍ ജില്ലയിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. വീട്ടുകാരില്‍ നിന്ന് 50,000 രൂപ വാങ്ങിത്തരണമെന്ന് ഭര്‍ത്താവ് ഭാര്യയോട് ആവശ്യപ്പെട്ടു. ഭാര്യ ഇതിന് തയാറാവാതിരുന്നതോടെയാണ് ക്രൂരമായി മര്‍ദ്ദിച്ചത്. ഇതോടെ യുവതി ബോധരഹിതയായി. സീലിംഗ് ഫാനില്‍ കൈ കെട്ടിയിട്ട് ബെല്‍റ്റു കൊണ്ട് തന്നെ ഭര്‍ത്താവ് ക്രൂരമായി തല്ലുകയായിരുന്നെന്ന് യുവതി പറഞ്ഞു. നാല് മണിക്കൂറോളമാണ് മര്‍ദ്ദിച്ചത്. തനിക്ക് ബോധം തെളിയുമ്പോള്‍ ഫാനില്‍ കൈ കെട്ടിയിട്ടിരിക്കുകയായിരുന്നു. തനിക്ക് വിദ്യാഭ്യാസമില്ലെന്നും അതുകൊണ്ടാണ് ഇതെല്ലാം സഹിക്കേണ്ടി വരുന്നതെന്നും യുവതി കൂട്ടിച്ചേര്‍ത്തു. 

വീഡിയോ വൈറലായതോടെ  ഭര്‍ത്താവിനെതിരേയും ഇയാളുടെ വീട്ടിലെ നാല് പേര്‍ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം