ദേശീയം

പാര്‍ട്ടിയുടെ ശക്തി തകര്‍ന്നെന്ന് സിപിഎം സംഘടനാ റിപ്പോര്‍ട്ട്; സിപിഐ ഇല്ലാതെ ഇടത് ഐക്യമില്ല

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: പാര്‍ട്ടിക്കുണ്ടായിരുന്ന ശക്തിയും ബഹുജനാടിത്തറയും തകര്‍ന്നെന്ന് സിപിഎം സംഘടനാ റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പിലെ തോല്‍വി അടിത്തറ നഷ്ടമായതിന് തെളിവാണെന്നും ബുധനാഴ്ച ഹൈദരാബാദില്‍ ആരംഭിക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ട്ടി ശക്തിപ്പെടാന്‍ കുറുക്കുവഴികളില്ലെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

സി.പി.ഐ ഇല്ലാതെ ഇടതുഐക്യമില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടില്‍ കേന്ദ്രനേതാക്കളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്നു. കോണ്‍ഗ്രസ് സഖ്യവുമായി ബന്ധപ്പെട്ട് നേതാക്കള്‍ക്കിടയില്‍ കടുത്ത ഭിന്നത പ്രകടമായി. എങ്കിലും കോണ്‍ഗ്രസുമായി സഹകരണമെന്ന സിപിഐ നിലപാടില്‍ റിപ്പോര്‍ട്ട് വിയോജിക്കുന്നു. രാഷ്ട്രീയ ലൈനിലെ ഭിന്നത ഇടത് കൂട്ടായ്മയെ ബാധിച്ചു. കേരളത്തില്‍ ആര്‍.എസ്.പിയും ഫോര്‍വേഡ് ബ്‌ളോക്കും പോയത് ഇടത് ഐക്യത്തെ ബാധിച്ചുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

ബംഗാള്‍ ഘടകം കേന്ദ്രീകൃത ജനാധിപത്യ വിരുദ്ധമായി പെരുമാറിയെന്നും റിപ്പോര്‍ട്ട്. പാര്‍ട്ടി സെന്ററില്‍ നിന്ന് ചര്‍ച്ചയും വിവരങ്ങളും ചോരുന്നു. ആസൂത്രിതമായ ചോര്‍ച്ച നടക്കുന്നുവെന്നാണ് വിലയിരുത്തല്‍. 

സി.പി.എം കേന്ദ്ര നേതാക്കള്‍ അച്ചടക്കം ലംഘിക്കുന്നതായി സംഘടനാ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പാര്‍ട്ടി കേന്ദ്ര നേതാക്കള്‍ നിയന്ത്രണമില്ലാത്ത സംസാരം അവസാനിപ്പിക്കണം. നേതാക്കള്‍ കേന്ദ്രീകൃത ജനാധിപത്യ ശൈലി പിന്തുടരാന്‍ തയ്യാറാകണം. ജനറല്‍ സെക്രട്ടറിയിലും അംഗങ്ങളിലും അഭിപ്രായ ഭിന്നത പ്രകടമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്