ദേശീയം

ബിജെപിയെ തോല്‍പ്പിക്കാന്‍ മതേതര കക്ഷികളുമായി സഖ്യം വേണം: വിഎസ്

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് ബുധനാഴ്ച ഹൈദരാബാദില്‍ തുടക്കമാകാനിരിക്കെ കോണ്‍ഗ്രസ് ബന്ധത്തെച്ചൊല്ലി പ്രതികരണവുമായി മുതിര്‍ന്ന നേതാവ് വിഎസ് അച്യുതാനന്ദന്‍. ബിജെപിയെ തോല്‍പ്പിക്കാന്‍ മതേതര കക്ഷികളുമായി സഖ്യം വേണമെന്ന് വിഎസ് ആവശ്യപ്പെട്ടു. വര്‍ഗീയതയെ തോല്‍പ്പിക്കാന്‍ ഇത് ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസുമായി ഒരുതരത്തിലുള്ള സഖ്യമോ ധാരണയോ വേണ്ടെന്ന രാഷ്ട്രീയ പ്രമേയരേഖ പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യാനിരിക്കെയാണ് വിഎസിന്റെ പ്രതികരണം വന്നിരിക്കുന്നത്. 

നേരത്തെ കോണ്‍ഗ്രസ് ബന്ധം വേണമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അവതരിപ്പിച്ച രാഷ്ട്രീയ രേഖയെ പിന്തുണച്ച് വിഎസ് രംഗത്ത് വന്നിരുന്നു. കേരള ഘടകം കോണ്‍ഗ്രസുമായി ഒരുതരത്തിലുള്ള ബന്ധവും സാധ്യമല്ല എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുമ്പോളാണ് വിഎസ് കോണ്‍ഗ്രസ് ബന്ധം വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ