ദേശീയം

ഇടുങ്ങിയ ചിന്താഗതിക്കാര്‍ക്കാണ് ഇതൊക്കെ വിശ്വസിക്കാന്‍ പ്രയാസം; 'മഹാഭാരത കാലത്തെ ഇന്റര്‍നെറ്റ്' ആവര്‍ത്തിച്ച് ത്രിപുര മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

അഗര്‍ത്തല: മഹാഭാരത കാലത്ത് ഇന്റര്‍നെറ്റ് ഉണ്ടായിരുന്നുവെന്ന പ്രസ്താവനയെ ന്യായീകരിച്ച് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേബ്. ഇടുങ്ങിയ ചിന്താഗതിക്കാര്‍ക്ക് അതു വിശ്വസിക്കാനാവില്ലെന്നും രാജ്യത്തെ ചെറുതാക്കി കാണിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും ബിപ്ലവ് ദേബ് പറഞ്ഞു. 

ഇന്ത്യ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് നൂറ്റാണ്ടുകളായെന്നായിരുന്നു കഴിഞ്ഞ ദിവസം ബിപ്ലബ് ദേബ് പറഞ്ഞത്. മഹാഭാരത യുദ്ധത്തില്‍ കണ്ണുകാണാന്‍ കഴിയാത്ത ധൃതരാഷ്ട്രര്‍ക്ക് യുദ്ധം വിവരിച്ചുകൊടുക്കാന്‍ സഞ്ജയന് സാധിച്ചത് ഇന്റര്‍നെറ്റ് സാങ്കേതികവിദ്യ ഉള്ളതുകൊണ്ടാണ്. ആ കാലത്ത് സാറ്റലൈറ്റും ഉണ്ടായിരുന്നുവെന്ന് ഒരു പൊതുപരിപാടിയില്‍ ബിപ്ലവ് ദേബ് പറഞ്ഞിരുന്നു. ഇതു വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ പ്രതികരണം ആരാഞ്ഞ മാധ്യമ പ്രവര്‍ത്തകരോടാണ് ത്ര്ിപുര മുഖ്യമന്ത്രി ന്യായീകരണം നിരത്തിയത്. 

ഇടുങ്ങിയ ചിന്താഗതിക്കാര്‍ക്കാണ് ഇതൊക്കെ വിശ്വസിക്കാന്‍ പ്രയാസം. അവര്‍ സ്വന്തം രാജ്യത്തെ ചെറുതാക്കി കാണുകയാണ്. മറ്റു രാഷ്ട്രങ്ങള്‍ മഹത്തരമാണെന്നും അവര്‍ പറയും. സത്യം വിശ്വസിക്കുക, ആശയക്കുഴപ്പത്തിലാവുകയോ മറ്റുള്ളവരെ ആശയക്കുഴപ്പത്തിലാക്കുകയോ ചെയ്യരുതെന്ന് ബിപ്ലബ് ദേബ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

തൃശൂരില്‍ നിന്ന് കാണാതായ അമ്മയും കുഞ്ഞും പുഴയില്‍ മരിച്ചനിലയില്‍

പന്നു വധ ശ്രമം; ​ഗൂഢാലോചനയ്ക്ക് പിന്നിൽ 'റോ'യുടെ വിക്രം യാദവ്; വെളിപ്പെടുത്തൽ

പലിശ വായ്പാ തുക കൈയില്‍ കിട്ടിയ ശേഷം മാത്രം; ധനകാര്യസ്ഥാപനങ്ങള്‍ തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് ആര്‍ബിഐ

വടകരയില്‍ 78.41, പത്തനംതിട്ടയില്‍ 63.37; സംസ്ഥാനത്ത് 71.27 ശതമാനം പോളിങ്