ദേശീയം

എടിഎമ്മില്‍ പണമില്ലെങ്കില്‍ അതെല്ലാം എവിടെയാണ്?; നോട്ട് ക്ഷാമത്തില്‍ കേന്ദ്രത്തിനെതിരെ അഖിലേഷ് യാദവ് 

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: രാജ്യത്ത് നിലനില്‍ക്കുന്ന നോട്ട് ക്ഷാമത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. സര്‍ക്കാര്‍ പരമാവധി കറന്‍സികള്‍ പ്രിന്റു ചെയ്തു എന്നാണ് പറയുന്നത്. പക്ഷേ എടിഎമ്മില്‍ പണമില്ലെങ്കില്‍ അതെല്ലാം എവിടെയാണ്? സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് പിടിച്ചുവച്ചിരിക്കുകയാണോ? അഖിലേഷ് യാദവ് ചോദിച്ചു. 

പണം അച്ചടിക്കാനുള്ള യന്ത്രങ്ങളും മഷിയും വരെ വിദേശ രാജ്യങ്ങളില്‍ നിന്നാണ് വരുന്നത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തകര്‍ക്കാനുള്ള അന്താരാഷ്ട്ര ഗൂഢാലോചന ഇതിന്റെ പിന്നിലുണ്ടോയെന്ന് സംശയിക്കുന്നുവെന്ന് അഖിലേഷ് പറഞ്ഞു. 

അതേസമയം നോട്ട് ക്ഷാമം താത്കാലികം മാത്രമാണെന്നുള്ള കേന്ദ്രസര്‍ക്കാരിന്റെ വാദം പൊളിയുകയാണ്. കൂടുതല്‍ സംസ്ഥാനങ്ങളില്‍ നോട്ട് ക്ഷാമം ബാധിച്ചു തുടങ്ങി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്