ദേശീയം

'കനിമൊഴി അവിഹിത സന്തതി' ; ബിജെപി നേതാവിന്റെ ട്വീറ്റ് വിവാദത്തിൽ

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഡിഎംകെ നേതാവും തമിഴ്നാട് മുൻ മുഖ്യമന്ത്രിയുമായ എം കരുണാനിധിയുടെ മകൾ കനിമൊഴിക്കെതിരായ ബിജെപി നേതാവിന്റെ പരാമർശം വിവാദത്തിൽ. ‍ഡിഎംകെയുടെ രാജ്യസഭ എം പിയായ കനിമൊഴി അവിഹിത സന്തതിയാണെന്നായിരുന്നു ബിജെപി നേതാവ് എച്ച് രാജ ട്വീറ്റ് ചെയ്തത്. ​ഗവർണർ ബൻവാരിലാൽ പുരോഹിത് മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തൊട്ട സംഭവത്തെ ന്യായീകരിക്കുന്നതിനിടെയായിരുന്നു വിവാദപരാമർശം. 

"ഗവര്‍ണറോട് ചോദിച്ച തരത്തിലുള്ള ചോദ്യങ്ങള്‍ അവിഹിത സന്തതിയെ രാജ്യസഭാ എം പിയാക്കിയ നേതാവിനോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുമോ? ഇല്ല അവര്‍ ചോദിക്കില്ല. ചിദംബരം ഉദയകുമാറിന്റെയും അണ്ണാനഗര്‍ രമേഷിന്റെയും പേരമ്പാലൂര്‍ സാദിഖ് ബാദ്ഷായുടെയും ഓര്‍മകള്‍ മാധ്യമപ്രവര്‍ത്തകരെ ഭയപ്പെടുത്തും"- എന്നായിരുന്നു എച്ച് രാജ തമിഴില്‍ ട്വീറ്റ് ചെയ്തത്.


ബിജെപി നേതാവിന്റെ പരാമർശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പി ചിദംബരം രംഗത്തെത്തി. അവിഹിത സന്തതികള്‍ എന്നൊന്നില്ല. എല്ലാ കുട്ടികളും പൂര്‍ണമായും ന്യായപ്രകാരമുള്ളവര്‍ തന്നെയാണ്. ബിജെപി ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും ട്വിറ്ററിൽ കുറിച്ച സന്ദേശത്തിൽ ചിദംബരം ആവശ്യപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ