ദേശീയം

മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹ ബിജെപി വിട്ടു

സമകാലിക മലയാളം ഡെസ്ക്


പാട്‌ന : മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ യശ്വന്ത് സിന്‍ഹ ബിജെപി വിട്ടു. പട്‌നയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ബിജെപി ബന്ധം ഉപേക്ഷിക്കുന്നതായി സിന്‍ഹ വ്യക്തമാക്കിയത്. മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേരില്ല. എന്നാല്‍ ജനാധിപത്യം സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു. 

രാഷ്ട്രീയ ജീവിതത്തില്‍ നിന്നും താന്‍ സന്യസിക്കുകയാണ്. ബിജെപിയുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുകയാണ്. യശ്വന്ത് സിന്‍ഹ പറഞ്ഞു. വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരില്‍, വിദേശകാര്യ ധനകാര്യ വകുപ്പ് മന്ത്രിയായിരുന്നിട്ടുണ്ട് യശ്വന്ത് സിന്‍ഹ. 

എന്നാല്‍ 2009 ലെ തെരഞ്ഞെടുപ്പിലും തുടര്‍ന്നും നരേന്ദ്രമോദിയും അമിത് ഷായും യശ്വന്ത് സിന്‍ഹയെ തഴയുകയായിരുന്നു. തുടര്‍ന്ന് മോദിയുടെ കടുത്ത വിമര്‍ശകനായി യശ്വന്ത് സിന്‍ഹ രംഗത്ത് വരികയായിരുന്നു. ബിജെപിക്കും മോദിക്കുമെതിരെ വിശാല സഖ്യം ലക്ഷ്യമിട്ട് പ്രതിപക്ഷ നേതാക്കളുടെ ഐക്യത്തിനായി പരിശ്രമിക്കുമെന്ന് യശ്വന്ത് സിന്‍ഹ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും