ദേശീയം

കുട്ടികള്‍ക്കെതിരായ ബലാല്‍സംഗക്കേസുകളില്‍ വധശിക്ഷ :  യോജിപ്പില്ലെന്ന് സിപിഎം

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ് : കുട്ടികള്‍ക്കെതിരായ ബലാല്‍സംഗക്കേസുകളില്‍ വധശിക്ഷ നല്‍കുന്നതിനോട് പാര്‍ട്ടിക്ക് യോജിപ്പില്ലെന്ന് സിപിഎം. പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പിബി അംഗം ബൃന്ദ കാരാട്ട് പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമത്തിന് മരണശിക്ഷ നല്‍കുന്നതിനോട് സിപിഎം തത്വത്തില്‍ എതിരാണ്. 

നിയമപുസ്തകത്തില്‍ വധശിക്ഷയ്ക്ക് വകുപ്പ് ഇല്ലാത്തതിനാലല്ല, ഇവിടെ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നത്. ബലാല്‍സംഗം ചെയ്യുന്നവര്‍ക്ക് സര്‍ക്കാര്‍ രക്ഷകരാകുന്നതുകൊണ്ടാണ്. ആ രക്ഷകരെയാണ് ശിക്ഷിക്കേണ്ടത്. 

കത്തുവയില്‍ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തുകൊന്ന കേസില്‍ കുറ്റപത്രം നല്‍കുന്നത് തടഞ്ഞ അഭിഭാഷകര്‍ക്കെതിരെ സര്‍ക്കാര്‍ എന്തു നടപടിയാണ് എടുത്തതെന്ന് ബൃന്ദ്ര കാരാട്ട് ചോദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി