ദേശീയം

കെ എം ജോസഫിന്റെ നിയമനം: പ്രാദേശിക സംതുലനത്തെ താളം തെറ്റിക്കുമെന്ന് കേന്ദ്രം 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ എം ജോസഫിന്റെ സുപ്രീംകോടതി ജഡ്ജി നിയമന ശുപാര്‍ശ മടക്കാനുള്ള കാരണങ്ങള്‍ വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ്, ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് കത്തയച്ചത്. താരതമ്യേന ചെറിയ സംസ്ഥാനമായ കേരളത്തില്‍ നിന്നും നിലവില്‍ സുപ്രീംകോടതിയില്‍ ഒരു ജഡ്ജിയുണ്ട്. കെ എം ജോസഫ് കൂടി നിയമിതനായാല്‍ സുപ്രീംകോടതിയില്‍ കേരളത്തിന്റെ പ്രാതിനിധ്യം രണ്ടാകും. ഇത് പ്രാദേശിക സംതുലനത്തെ താളം തെറ്റിക്കുമെന്ന് കത്തില്‍ കേന്ദ്രമന്ത്രി വ്യക്തമാക്കുന്നു. 

കൂടാതെ, ഇന്ത്യയിലെ ഹൈക്കോടതി ജഡ്ജിമാരുടെ സീനിയോറിട്ടി പട്ടികയില്‍ കെ എം ജോസഫ് 42-ാം സ്ഥാനത്താണ്. കൂടാതെ രാജ്യത്തെ 11 ഹൈക്കോടതി ജഡ്ജിമാര്‍ കെ എം ജോസഫിനേക്കാള്‍ സീനിയോറിട്ടിയില്‍ മുന്നിലാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കൊല്‍ക്കത്ത, ഛത്തീസ് ഗഡ്, ഗുജറാത്ത്, രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, ജമ്മു കശ്മീര്‍, ഉത്തരാഖണ്ഡ്, സിക്കിം, മണിപ്പൂര്‍, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയില്‍ പ്രാതിനിധ്യമില്ലെന്നും കഴിഞ്ഞകുറെ നാളുകളായി പട്ടിക ജാതി , പട്ടിക വര്‍ഗ വിഭാഗങ്ങളില്‍ നിന്നും പ്രതിനിധികള്‍ ആരുമില്ലെന്നും കത്തില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ