ദേശീയം

കോണ്‍ഗ്രസിനെ വെല്ലാന്‍ 224 മണ്ഡലങ്ങളില്‍ 225 പ്രകടനപത്രികയുമായി ബിജെപി

സമകാലിക മലയാളം ഡെസ്ക്


ബംഗളൂരൂ: കര്‍ണാടക തെരഞ്ഞടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ പ്രചാരണം കൊഴുക്കുന്നു. നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളുടെ സാന്നിധ്യം കൂടിയാകുമ്പോള്‍ പ്രചാരണം തീപ്പാറുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ കര്‍ണാടകയുടെ വികസനത്തിനായുളള പ്രചാരണത്തില്‍ എല്ലാ പാര്‍ട്ടികളുടെയും തുരുപ്പ്ചീട്ട് തെരഞ്ഞടുപ്പ് പ്രകടനപത്രികയാണ്. സമീപദിവസങ്ങളില്‍ ബിജെപി, കോണ്‍ഗ്രസ്, ജെഡിഎസ് പ്രകടനപത്രികകള്‍ പുറത്തിറങ്ങും. കര്‍ണാടകയുടെ വികസനമാണ് എല്ലാവരും മുന്നോട്ടുവെക്കുന്നത്.

224 മണ്ഡലങ്ങളില്‍ 225 പ്രകടനപത്രികകളാണ് ബിജെപി പുറത്തിറക്കുന്നത്. 224 മണ്ഡലങ്ങളുടെയും സമഗ്രവികസനമാണ് പ്രകടനപത്രികയുടെ ഉള്ളടക്കം. ഓരോ മണ്ഡലത്തിന്റെയും ആവശ്യങ്ങള്‍ ഏകോപിപ്പിച്ചുകൊണ്ടാണ് ബിജെപി പ്രകടനപത്രിക തയ്യാറാക്കുന്നത്. അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ പത്രിക പുറത്തിറക്കാനാണ് ബിജെപിയുടെ തീരുമാനം. ഒരധ്യായം മുഴുവന്‍ ബംഗലുരൂ നഗരത്തിന്റെ വികസനത്തിനായി മാത്രം മാറ്റി നിര്‍ത്തിയിട്ടുണ്ട. മണ്ഡലത്തിലെ ഓരോ മേഖലയില്‍നിന്നും സ്വാധിനമുള്ള 500 പേരില്‍ നിന്നും അഭിപ്രായം സ്വരൂപിച്ചാണ് ബിജെപി പത്രികയ്ക്ക് രൂപം നല്‍കുന്നത്. അഭിപ്രായ സമന്വയത്തിന്റെ ഭാഗമായി മൂന്ന് ലക്ഷം ജനങ്ങളില്‍ നിന്ന് ഓണ്‍ലൈനിലൂടെയും ഓഫ് ലൈനിലൂടെയും വിവരങ്ങള്‍ ശേഖരിച്ചിരുന്നു. സംസ്്ഥാന മാനിഫെസ്റ്റോ പൂറത്തിറക്കിയ ശേഷം ജില്ലാ അടിസ്ഥാനത്തിലുള്ള പ്രകടന പത്രികയും ബിജെപി പുറത്തിറക്കും.

കോണ്‍ഗ്രസിന്റെ പ്രകടനപത്രിക പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഈ മാസം 28 ന് പുറത്തിറക്കും. അടിസ്ഥാനവികസനത്തിനോടൊപ്പം സംസ്ഥാനത്തിന്റെ സമഗ്രവികസനമാണ് കോണ്‍ഗ്രസ് പ്രകടനപത്രികയുടെയും ഉള്ളടക്കം. പ്രാദേശിക തലത്തിലാണ് കോണ്‍ഗ്ര് പ്രകടനപത്രിക തയ്യാറാക്കിയത്. സാം പിത്രോഡ, പൃഥിരാജ് ചൗഹാന്‍, മല്ലികാര്‍ജ്ജുന ഘാര്‍ഘെ എന്നിവരാണ് പ്രാദേശിക മാനിഫെസ്റ്റോയ്ക്ക് രൂപം നല്‍കിയത്. കഴിഞ്ഞ തവണ 165 വാഗ്ദാനങ്ങളുമായാണ് കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറങ്ങിയത്. എന്നാല്‍ അതിനെ വെല്ലുന്നതാകും പുതിയ പ്രകടനപത്രികയെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്്

ജെഡിഎസിന്റെ പ്രകടനപത്രിക അടുത്തയാഴ്ച പുറത്തിറങ്ങും. കൃഷി, വ്യവസായം, വെള്ളം തുടങ്ങി അടിസ്ഥാനസൗകര്യവികസനത്തിനായിരിക്കും പ്രകടനപത്രികയില്‍ ജെഡിഎസ്  പ്രാധാന്യം നല്‍കുന്നത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

സ്വര്‍ണവിലയില്‍ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 400 രൂപ; 53,000ല്‍ താഴെ

50 സിക്‌സര്‍; ആയിരം റണ്‍സ്; നേട്ടവുമായി റിയാന്‍ പരാഗ്

കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു; അന്വേഷണം

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു