ദേശീയം

പാര്‍ക്കിങ്ങിന്റെ പേരില്‍ തര്‍ക്കം: സഹോദരങ്ങളടക്കം മൂന്ന് പേര്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കുടുംബത്തിലെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഡല്‍ഹിയിലെ മോഡല്‍ ടൗണില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. രണ്ട് സഹോദരങ്ങളും ഒരു സഹോദരന്റെ ഭാര്യയുമാണ് മരിച്ചത്. ഇളയ സഹോദരന്റെ മകന് പരിക്കേല്‍ക്കുയും ചെയ്തു. സംഭവത്തില്‍ രണ്ട് സുരക്ഷാ ഗാര്‍ഡുകളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

റിയല്‍ എസ്‌റ്റേസ്റ്റ്, റസ്‌റ്റോറന്റ്, പണമിടപാട് സ്ഥാപനങ്ങള്‍ തുടങ്ങിയ ബിസിനസുകള്‍ നടത്തുന്ന ജസ്പാല്‍ സിങും സഹോദരന്‍ ഗുര്‍ജീത് സിങും ജസ്പാലിന്റെ ഭാര്യയുമാണ് കൊല്ലപ്പെട്ടത്. മൂന്ന് നിലകളുള്ള ബംഗ്ലാവിന്റെ രണ്ട് ഭാഗങ്ങളിലായാണ് ഇരുവരുടെയും കുടുംബങ്ങള്‍ താമസിച്ചിരുന്നത്. ഇരുവര്‍ക്കുമായി ഒന്‍പത് കാറുകളുണ്ടായിരുന്നു. ഇവ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. 

വ്യാഴാഴ്ച രാത്രി 11.30 ഓടെ 52കാരനായ ജസ്പാല്‍ സിങും 48കാരനായ ഗുര്‍ജീത് സിങും ഒരുമിച്ച് തങ്ങളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനെത്തിയതോടെയാണ് തര്‍ക്കം തുടങ്ങിയത്. വാഹനം മാറ്റി നല്‍കാത്തതിനെ തുടര്‍ന്ന് ഗുര്‍ജീത് സിങ് ജസ്പാലിന്റെ വാഹനം ഇടിപ്പിച്ചു. ഇതിന്റെ ദേഷ്യത്തില്‍ ജസ്പാല്‍ ഗുര്‍ജീതിനെ വാഹനത്തില്‍ നിന്നിറങ്ങി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഇതിനിടെ അച്ഛനെ രക്ഷിക്കാന്‍ നോക്കിയ ഗുര്‍ജീതിന്റെ മകന്റെ വയറിനും കുത്തേറ്റു. 

തുടര്‍ന്ന് ഓടി രക്ഷപ്പെടാന്‍ നോക്കിയ ജസ്പാലിനെ ഗുര്‍ജീതിന്റെ സുരക്ഷാ ഗാര്‍ഡുകള്‍ വെടിവെച്ചിടുകയായിരുന്നു. ഭര്‍ത്താവിന് കവചമായി നിന്ന ജസ്പാലിന്റെ ഭാര്യയും വെടിയേറ്റ് മരിച്ചു. മൂവരേയും അയല്‍വാസികളും ബന്ധുക്കളും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും താമസിയാതെ മരിക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

എട മോനെ... 'കമ്മിന്‍സ് അണ്ണന്റെ' കരിങ്കാളി റീല്‍സ്! (വീഡിയോ)

സെല്‍ഫിയെടുക്കുമ്പോള്‍ നാണം വരുമെന്ന് രശ്മിക; എന്തൊരു സുന്ദരിയാണെന്ന് ആരാധകര്‍

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി