ദേശീയം

കത്തുവയിൽ എട്ടുവയസുകാരിയെ ബലാത്സം​ഗം ചെയ്തത് ചെറിയ സംഭവമെന്ന് കശ്മീർ ഉപമുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗർ:  കത്തുവയിലെ എട്ടുവയസുകാരിയുടെ ബലാൽസംഗം ചെറിയ സംഭവമാണെന്ന്​ ജമ്മുകശ്​മീർ ഉപമുഖ്യമന്ത്രി കവീന്ദർ ഗുപ്​ത. ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റടുത്തതിന് പിന്നാലെയാണ് കവീന്ദർ ഗുപ്​തയുടെ വിവാദ പ്രസ്​താവന. കത്തുവയിൽ നടന്നത്​ ചെറിയ സംഭവമാണ്​. അതിന്​ ഇത്രത്തോളം പ്രാധാന്യം നൽകേണ്ട ആവശ്യമില്ലെന്ന്​ അദ്ദേഹം പറഞ്ഞു.

കത്തുവ പോലുള്ള സംഭവം ഇനി ആവർത്തിക്കാതിരിക്കാനാണ്​ ശ്രദ്ധിക്കേണ്ടത്​. കത്തുവയിൽ ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിക്ക്​ നീതി വാങ്ങി നൽകുക എന്നതാണ്​ സർക്കാറിന്റെ മുന്നിലുള്ള ഇപ്പോഴത്തെ പ്രധാന വെല്ലുവിളി​യെന്നും അദ്ദേഹം പറഞ്ഞു. മെഹ്​ബൂബ മുഫ്​തിയുടെ നേതൃത്വത്തിലുള്ള പി.ഡി.പി-ബി.ജെ.പി മന്ത്രിസഭ ഇന്നാണ്​ എട്ട്​ മന്ത്രിമാരെ കൂടി ഉൾപ്പെടുത്തി പുന:സംഘടിപ്പിച്ചത്​. 

ജമ്മുകശ്​മീരിൽ മൂന്ന്​ തവണ മേയറായിരുന്നു ഗുപ്​ത 2014ലാണ്​ നിയമസഭ തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നത്​. കോൺഗ്രസ്​ സ്ഥാനാർഥിയെ തോൽപ്പിച്ചാണ്​ അദ്ദേഹം നിയമസഭയിലെത്തിയത്​. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ