ദേശീയം

ദൈനംദിന ഇന്ധന വില നിര്‍ണയത്തിന് അപ്രഖ്യാപിത വിലക്ക് ; നടപടി കര്‍ണാടക തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ദൈനംദിന ഇന്ധന വില നിര്‍ണയത്തിന് അപ്രഖ്യാപിത വിലക്ക്. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി. ഇന്ധന വില വര്‍ധന കര്‍ണാടക തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി എന്നാണ് സൂചന. 

ഇതേത്തുടര്‍ന്ന് കഴിഞ്ഞ ആറുദിവസമായി ഇന്ധനവിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. ഞായറാഴ്ച പെട്രോള്‍ വില ഡല്‍ഹിയില്‍ 74.63 ഉം കൊല്‍ക്കത്തയില്‍ 77. 32 ഉം മുംബൈയില്‍ 82.48 ഉം ആയിരുന്നു. ഡീസല്‍ വിലയാകട്ടെ യഥാക്രമം 65.93, 68.63, 70.2 എന്നിങ്ങനെയായിരുന്നു. 

കഴിഞ്ഞ വര്‍ഷം ജൂണിലാണ് രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില നിര്‍ണയം ദിനംപ്രതി നിശ്ചയിക്കുന്ന സമ്പ്രദായം നിലവില്‍ വന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്