ദേശീയം

ഗുജറാത്തിലും 'മീശ' തന്നെ പ്രശ്‌നം; പ്രകോപനവുമായി രജപുത്ര സമുദായം 

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ദളിത് യുവാവ് ഷോര്‍ട്‌സ് ധരിച്ചതിലും മീശ വെച്ചതിലും എതിര്‍പ്പ് ഉന്നയിച്ച രജപുത്ര സമുദായംഗങ്ങളും ദളിത് വിഭാഗവും പരസ്പരം ഏറ്റുമുട്ടി. സംഭവുമായി ബന്ധപ്പെട്ട് അഞ്ചു രജപുത്ര സമുദായംഗങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

ഗുജറാത്ത് അഹമ്മദാബാദിലെ കവിത ഗ്രാമത്തിലാണ് സംഭവം. ദളിത് യുവാവ് ഷോര്‍ട്‌സ് ധരിച്ചതും മീശവെച്ചതുമാണ് കരാടിയ രജപുത്ര വിഭാഗത്തെ പ്രകോപിപ്പിച്ചത്. സംഭവത്തെ തുടര്‍ന്ന് ഇരുവിഭാഗവും പരസ്പരം പൊലീസില്‍ പരാതി നല്‍കി.

തന്റെ അനന്തരവനായ വിജയിനെ രജപുത്ര സമുദായത്തിലെ ഏഴ് അംഗങ്ങള്‍ അക്രമിച്ചതായി രമണ്‍ഭായ് പരാതിയില്‍ പറയുന്നു. ഗ്രാമത്തിലെ കടയില്‍ പോകുന്നവേളയില്‍ വിജയ് ഷോര്‍ട്‌സ് ധരിച്ചതും മീശ വെച്ചതുമാണ് ഇവരുടെ പ്രകോപനത്തിന് കാരണം. വിജയിനെ ജാതിവിളിച്ച് അധിക്ഷേപിച്ചതായും പരാതിയില്‍ പറയുന്നതായി പൊലീസ് പറയുന്നു.

തുടര്‍ന്ന് പിക് അപ്പ് വാനില്‍ എത്തിയ സംഘം വിജയിയുടെ അച്ഛനെയും , വിജയിയെയും സഹോദരന്‍ സഞ്ജയിയെയും അക്രമിച്ചതായും പരാതിയില്‍ പറയുന്നു.  കൊലപാതകശ്രമം, ഭീഷണി, പട്ടിക ജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരെയുളള അതിക്രമങ്ങള്‍ തടയല്‍ എന്നി വകുപ്പുകള്‍ അനുസരിച്ച് കേസെടുത്തതായി പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്