ദേശീയം

ഭാര്യയുടെ അവിഹിതമറിഞ്ഞ് ഭർത്താവ് ദുബായിൽ നിന്നും നാട്ടിലെത്തി; കണ്ടത് പ്രിയതമയുടെ അശ്ലീല വീഡിയോ; കുടുംബാം​ഗങ്ങളെ തീ കൊളുത്തി ആത്മഹത്യ ചെയ്തു

സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഢ്: ഭാര്യയുടേതെന്ന് ആരോപിക്കപ്പെടുന്ന അശ്ലീല വീഡിയോ പുറത്തുവന്നതിനെത്തുടര്‍ന്ന് ഭര്‍ത്താവ് കുടുംബാംഗങ്ങളെ തീ കൊളുത്തി കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തു. പഞ്ചാബിലെ കപുര്‍ത്തല സ്വദേശിയായ കുല്‍വിന്ദര്‍ സിംഗാണ് ഭാര്യ മന്‍ദീപിനും മക്കളായ സോണലിനും (8) അഭി(5)ക്കുമൊപ്പം തീ കൊളുത്തി മരിച്ചത്.

ജോര്‍ദാനില്‍ ജോലി ചെയ്തുവന്ന കുല്‍വിന്ദര്‍ സിംഗ് വീഡിയോയുടേയും അവിഹിത ബന്ധത്തിന്റേയും വിവരമറിഞ്ഞ് വ്യാഴാഴ്ച നാട്ടിലേക്ക് വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നാട്ടുകാരനായ ഒരാളാണ് വീഡിയോ അയച്ചു കൊടുത്തത്. വീട്ടിലെത്തിയ കുല്‍വിന്ദര്‍ കുടുംബാംഗങ്ങളോടൊപ്പം പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. കുല്‍വിന്ദര്‍ സംഭവ സ്ഥലത്തും മറ്റുള്ളവര്‍ ആശുപത്രിയില്‍ എത്തിച്ചശേഷവും മരിച്ചു.

മന്‍ദീപുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഗുര്‍പ്രീത് സിംഗിനെ അറസ്റ്റു ചെയ്തതായി പോലീസ് അറിയിച്ചു. വീഡിയോയുമായി ബന്ധപ്പെട്ട് മറ്റു നാലു പേര്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്