ദേശീയം

ബന്ദിപ്പൂര്‍ രാത്രിയാത്ര നിരോധനം തുടരുമെന്ന് കര്‍ണാടക സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

ന്ദിപ്പൂര്‍ വനത്തിലൂടെയുള്ള രാത്രിയാത്രാ വിലക്ക് തുടരുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു. മേല്‍പ്പാലങ്ങള്‍ പണിയുന്നത് എളുപ്പമാകില്ലെന്നും മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി വ്യക്തമാക്കി. രാത്രിയാത്ര തുടരാനായി മേല്‍പ്പാലം പണിയാനുള്ള കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണിത്. 

റോഡിന്റെ വീതികൂട്ടാനും രാത്രിയാത്രാ നിരോധനം നീക്കുവാനുമുള്ള പിന്തുണ തേടി കേന്ദ്രം കര്‍ണാടകയെ സമീച്ചിരുന്നു. ഇതിനായി വരുന്ന 46000 കോടി രൂപ കേരളവും കര്‍ണാടകവും ചേര്‍ന്ന് ഒന്നിച്ചെടുക്കണമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. എലിവേറ്റഡ് ഹൈവേ നിര്‍മ്മിക്കാനും റോഡിന്റെ ഇരുവശവും എട്ടടി ഉയരത്തില്‍ കമ്പിവല കെട്ടാനും കേന്ദ്രം നിര്‍ദേശമുണ്ടായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്