ദേശീയം

ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ബാലറ്റ് പേപ്പര്‍ വേണ്ട; വിവി പാറ്റ് സുരക്ഷിതം: സിപിഎം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ബാലറ്റ് പേപ്പര്‍ വേണ്ടെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ. ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാട് സിപിഎം തള്ളി. ഇലക്ടോണിക്ക് വോട്ടിംഗ് മെഷിനീന്റെ കാര്യത്തില്‍ ആശങ്കയുണ്ടെങ്കിലും വിപി പാറ്റ് സുരക്ഷിതമാണെന്ന് സിപിഎം വിലയിരുത്തുന്നു

ബാലറ്റ് പേപ്പറിലേക്ക് മടങ്ങുന്നത് തെരഞ്ഞടപ്പ് വൈകാന്‍ ഇടയാക്കും. തെരഞ്ഞടുപ്പ് പരിഷ്‌കരണത്തിന് വേണ്ടി പുതിയ നയം രൂപികരിക്കണം. 
തെരഞ്ഞടുപ്പ് കമ്മീഷനെ നിയമിക്കുന്ന കാര്യത്തില്‍ ഉള്‍പ്പെടെ സുതാര്യത വേണം. ഇക്കാര്യത്തില്‍  അന്തിമരൂപം നാളെയുണ്ടാകും. തൃണമൂല്‍ കോണ്‍ഗ്രസ് ഉള്‍പ്പടെ 15 പ്രതിപക്ഷ പാര്‍ട്ടികള്‍ ബാലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനു പകരം ബാലറ്റ് പേപ്പറുകള്‍ ഉപയോഗിക്കണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ