ദേശീയം

സുപ്രീംകോടതി വിമര്‍ശനം: സമൂഹമാധ്യമങ്ങളെ നിരീക്ഷിക്കാനില്ലെന്ന് കേന്ദ്രം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളെ നിരീക്ഷിക്കാനുള്ള പദ്ധതി കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. വിവാദമായ പദ്ധതി തുടങ്ങും മുന്‍പേ ഉപേക്ഷിക്കാനുള്ള തീരുമാനം അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ സുപ്രീം കോടതിയെ അറിയിച്ചു. തുടര്‍ന്ന്, പദ്ധതിക്കെതിരെയുള്ള ഹര്‍ജി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് തീര്‍പ്പാക്കി. 

വ്യക്തികള്‍ കൈമാറുന്ന സന്ദേശങ്ങളുടെ ഉള്ളടക്കമുള്‍പ്പെടെ സമൂഹ മാധ്യമങ്ങളിലൂടെയുള്ള ആശയവിനിമയം നിരീക്ഷിക്കാനുള്ള നീക്കത്തെ നേരത്തേ സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു. നിരീക്ഷിക്കുന്ന ഭരണകൂടമെന്ന സ്ഥിതിയിലേക്കു മാറുകയാണോയെന്നാണ് കഴിഞ്ഞ 13നു കോടതി ചോദിച്ചത്.

സമൂഹമാധ്യമങ്ങളെ നിരീക്ഷിക്കാനുള്ള വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ പദ്ധതിക്കെതിരെ ബംഗാളില്‍നിന്നുള്ള തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ മഹുവ മൊയ്ത്ര നല്‍!കിയ പൊതുതാല്‍പര്യ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു

വാട്ടർ മെട്രോ: വൈപ്പിന്‍- എറണാകുളം റൂട്ടിലെ ചാര്‍ജ് കൂട്ടി