ദേശീയം

അന്ന് ഓട്ടോ ഡ്രൈവര്‍; ഇന്ന് അതേ നഗരത്തിന്റെ മേയര്‍; രാഹുലാണ് താരം

സമകാലിക മലയാളം ഡെസ്ക്

പൂനെ: വര്‍ഷങ്ങളോളം പിംപ്രി ചിന്‍ചാവദ് നഗരത്തിലൂടെ ആറ് സീറ്റുള്ള ഓട്ടോ ഓടിച്ചിട്ടുണ്ട് രാഹുല്‍ ജാദവ്. ഇന്ന് അതേ നഗരത്തിന്റെ മേയറാണ് അയാള്‍. പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള രാഹുലിന്റെ ഈ നേട്ടം ദേശീയ മാധ്യമങ്ങളിലടക്കം വന്‍ ശ്രദ്ധ നേടി. 

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് മഹാരാഷ്ട്രയിലെ പിംപ്രി ചിന്‍ചാവദ് മുന്‍സിപ്പല്‍ കോര്‍പറേഷനിലെ മേയറായി 36 കാരനായ രാഹുലിനെ തെരഞ്ഞെടുത്തത്. ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുകയും ചെയ്തു. 128 അംഗങ്ങളുള്ള കോര്‍പറേഷന്‍ ബി.ജെ.പിയാണ് ഭരിക്കുന്നത്. പിംപ്രി പിന്‍ചാവദ് നഗര പിതാവാകുന്ന രണ്ടാമത്തെ മാത്രം ബി.ജെ.പിക്കാരനാണ് രാഹുല്‍. 

1997- 2002 കാലത്താണ് രാഹുല്‍ നഗരത്തിലൂടെ ഓട്ടോ ഓടിച്ച് കുടുംബം പുലര്‍ത്തിയത്. ഇത്തരം ഓട്ടോകള്‍ക്ക് നിരോധനം വന്നതോടെ രാഹുല്‍ കൃഷിയിലേക്ക്  തിരിഞ്ഞു. പിന്നീട് ഒരു സ്വകാര്യ സ്ഥാപനത്തില്‍ െ്രെഡവറായി ജീവിതം മുന്നോട്ടുകൊണ്ടുപോകവേയാണ് 2007ല്‍ രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയില്‍ ചേര്‍ന്ന് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. 2017ല്‍ എം.എന്‍.എസ് ടിക്കറ്റില്‍ ജയിച്ച് കൗണ്‍സിലറായി. ഇതിന് ശേഷമാണ് ബി.ജെ.പിയിലേക്ക് മാറിയത്. മുന്‍ മേയര്‍ രാജി വച്ചതോടെയാണ് രാഹുലിന്റെ പേര് മേയര്‍ സ്ഥാനത്തേക്ക് ഉയര്‍ന്നത്.  എന്‍.സി.പിയായിരുന്നു എതിര്‍പക്ഷത്ത് മത്സരിച്ചത്. 120ല്‍ 81 വോട്ട് നേടി രാഹുല്‍ വിജയിക്കുകയായിരുന്നു.

സാധാരണക്കാരായ ജനങ്ങളുടെ ദുരിതങ്ങള്‍ തനിക്ക് പരിചിതമാണെന്നും അവരുടെ ജീവിത നിലവാരം ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് താന്‍ പ്രഥമ പരിഗണന നല്‍കുകയെന്നും രാഹുല്‍ പറയുന്നു. തങ്ങളിലൊരാളായിരുന്ന വ്യക്തി തന്നെ മേയാറായി വന്നത് നഗരത്തിലെ ഓട്ടോ തൊഴിലാളികളടക്കമുള്ളവര്‍ക്കും പ്രതീക്ഷ നല്‍കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍