ദേശീയം

25ലക്ഷം രൂപ വിലയുള്ള വിഗ്ഗുകള്‍ മോഷ്ടിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 25ലക്ഷം രൂപ വിലയുള്ള വിഗ്ഗുകള്‍ മോഷ്ടിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റിലായി. മംഗള്‍ സെയിന്‍, അജയ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ജൂലൈ 27നാണ് മോഷണം നടന്നത്. കുമാര്‍ എന്ന വിഗ്ഗ് വില്‍പനക്കാരന്റെ കടയിലാണ് മോഷണമുണ്ടായത്. സംഭവത്തിന് നാലുദിവസം മുന്‍പ് ഇവര്‍ ഇരുവരും കടയിലെത്തുകയും വിഗ്ഗുകള്‍ വാങ്ങാനെന്ന രീതിയില്‍ പെരുമാറുകയുമുണ്ടായെന്ന് കടയുടമ പറഞ്ഞു. 

സംഭവദിവസം വിഗ്ഗ് കടയ്ക്ക് സമീപമുള്ള കടയുടമകള്‍ പ്രതികളെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടിരുന്നെന്നും കാര്യം തിരക്കിയപ്പോള്‍ ഇവര്‍ തട്ടിക്കയറുകയാണുണ്ടായതെന്നും പൊലീസിനോട് പറഞ്ഞിരുന്നു. ഇത്തരം വിവരങ്ങളുടെ അടിസ്ഥാനത്തിലും ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലുമാണ് പ്രതികള്‍ പിടിയിലായത്. പ്രതികള്‍ ഈ ദിവസങ്ങളില്‍ സിം കാര്‍ഡുകള്‍ മാറ്റി ഉപയോഗിച്ചിരുന്നെന്നും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ റെയ്ഡില്‍ മംഗള്‍ സെയിന്‍ പിടിയിലാകുകയായിരുന്നു. 

വിഗ്ഗുകള്‍ കുമാറിന്റെ പക്കലാണെന്ന് ചോദ്യം ചെയ്യലിനിടയില്‍ സെയിന്‍ തുറന്നുപറഞ്ഞു. ഇതോടെ കുമാറും അറസ്റ്റിലായി. സംഭവത്തില്‍ ഇവര്‍ക്കൊപ്പം കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അവര്‍ക്കായുള്ള അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു. നാലു ബാഗുകളിലായി 118കിലോയോളം മുടിയാണ് ഇവര്‍ മോഷ്ടിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

തൃശൂരില്‍ നിന്ന് കാണാതായ അമ്മയും കുഞ്ഞും പുഴയില്‍ മരിച്ചനിലയില്‍

പന്നു വധ ശ്രമം; ​ഗൂഢാലോചനയ്ക്ക് പിന്നിൽ 'റോ'യുടെ വിക്രം യാദവ്; വെളിപ്പെടുത്തൽ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

പലിശ വായ്പാ തുക കൈയില്‍ കിട്ടിയ ശേഷം മാത്രം; ധനകാര്യസ്ഥാപനങ്ങള്‍ തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് ആര്‍ബിഐ