ദേശീയം

രാജ്യസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് വ്യാഴാഴ്ച; ജെഡിയു എംപി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായേക്കും 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ആഗസ്റ്റ് ഒമ്പത് വ്യാഴാഴ്ച നടക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ വെങ്കയ്യ നായിഡു അറിയിച്ചു. മത്സരാര്‍ത്ഥികളുടെ നോമിനേഷനുകള്‍ എട്ടാംതീയതി ഉച്ചയ്ക്ക് മുമ്പ് സമര്‍പ്പിക്കണം. 

കേരളത്തില്‍ നിന്നുള്ള പ്രതിനിധിയായിരുന്ന പി.ജെ കുര്യന്‍ രാജ്യസഭയില്‍ നിന്ന് വിരമിച്ചതോടെയാണ് ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് ഒഴിവ് വന്നത്. കഴിഞ്ഞ ജൂണിലാണ് കുര്യന്‍ സ്ഥാനമൊഴിഞ്ഞത്. യുപിഎ സര്‍ക്കാരിന്റെ കാലത്തായിരുന്നു  കുര്യനെ ഡെപ്യൂട്ടി ചെയര്‍ പേഴസാണായി തെരഞ്ഞെടുത്തത്. എന്‍ഡിഎക്ക് വേണ്ടി ജെഡിയു എംപി ഹരിവന്‍ഷ് നാരായണ്‍ സ്ഥാനാര്‍ത്ഥിയായേക്കും. രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്ത എന്‍ഡിഎയ്ക്ക് തെരഞ്ഞെടുപ്പ് വിജയിക്കാന്‍ ചെറുപാര്‍ട്ടികളുടെ സഹായം ആവശ്യമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം