ദേശീയം

അടുത്ത കുട്ടി ആരോഗ്യവാനാകണം; പിളളവാതം ബാധിച്ച ആറുവയസുളള പെണ്‍കുട്ടിയെ കൊന്നു വീട്ടിനുളളില്‍ കുഴിച്ചുമൂടി മാതാപിതാക്കള്‍

സമകാലിക മലയാളം ഡെസ്ക്

മൊറാദാബാദ്: ആറു വയസുളള മകളെ മാതാപിതാക്കള്‍ കൊന്നു വീട്ടിനുളളില്‍ കുഴിച്ചുമൂടി. പോഷകാഹാരകുറവുളള കുട്ടിയ്ക്ക് പിളളവാതം ബാധിച്ചിരുന്നതായും പൊലീസ് പറയുന്നു. അടുത്ത കുട്ടി ആരോഗ്യവാനാകാന്‍ മന്ത്രവാദിയുടെ ഉപദേശത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ ബലി നല്‍കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് നാടിനെ നടുക്കിയ സംഭവം. അയല്‍ക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറംലോകം അറിഞ്ഞത്. വീട്ടില്‍ കുഴിച്ചുനോക്കിയപ്പോള്‍ ആറു വയസുളള താരയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. രക്ഷിതാക്കളെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പൊലീസിന് ലഭിച്ചത്. അടുത്ത കുട്ടി ആരോഗ്യവാനാകാന്‍ അസുഖബാധിതയായ താരയെ ഇവര്‍ കുരുതി കൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

അമ്മയ്ക്ക് മകളെ പിരിയാന്‍ വൈമനസ്യമുളള സാഹചര്യത്തില്‍ മുത്തശ്ശിയുടെ ഉപദേശപ്രകാരമാണ് വീട്ടിനുളളില്‍ തന്നെ കുട്ടിയുടെ മൃതദേഹം മറവുചെയ്തത്.തുടര്‍ന്ന് കുട്ടിയെ കുഴിച്ചുമൂടിയ സ്ഥലത്ത് അമ്പലം പണിയാന്‍ മുത്തശ്ശി ഉപദേശിച്ചതായും രക്ഷിതാക്കള്‍ പൊലീസിനോട് പറഞ്ഞു.

നിരവധി പ്രതിവിധികള്‍ തേടിയെങ്കിലും പെണ്‍കുട്ടിയുടെ ആരോഗ്യം അനുദിനം മോശമായി വരുകയായിരുന്നു. സഹോദരനും പിളളവാതത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതോടെയാണ് പെണ്‍കുട്ടിയെ കൊല്ലാന്‍ തീരുമാനിച്ചതെന്നും രക്ഷിതാക്കള്‍ പൊലീസിനോട് പറയുന്നു.

ശ്വാസംമുട്ടിച്ചാണ് കുട്ടിയെ കൊന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ