ദേശീയം

എം കരുണാനിധി അന്തരിച്ചു; വിടപറയുന്നത് ദ്രാവിഡ സൂര്യന്‍, സംസ്‌കാരം വൈകീട്ട്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയും ഡിഎംകെ  അധ്യക്ഷനുമായ മുത്തുവേല്‍ കരുണാനിധി(94) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈ ആള്‍വാര്‍പേട്ടയിലെ കാവേരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. 

ഗോപാലപുരത്ത വസതിയിലുള്ള മൃതദേഹം രാജാജി നഗറില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ശേഷം വൈകുന്നേരത്തോടെ സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കും. പ്രധാനമന്ത്രിയും രാഹുല്‍ഗാന്ധിയും കേരള മുഖ്യമന്ത്രി പിണറായി വിജയനുമുള്‍പ്പടെയുള്ളവര്‍ രാവിലെ ചെന്നൈയിലെത്തി ആദരാഞ്ജലി അര്‍പ്പിക്കും. ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായ മമതാ ബാനര്‍ജി ഇന്നലെ രാത്രിയോടെ ചെന്നൈയിലെത്തി ആദരാഞ്ജലിയര്‍പ്പിച്ച് മടങ്ങി. 

കരുണാനിധിക്ക് മറീന ബീച്ചില്‍ അന്ത്യവിശ്രമം ഒരുക്കുന്നത് സംബന്ധിച്ച ഹര്‍ജി രാവിലെ എട്ടുമണിയോടെ മദ്രാസ് ഹൈക്കോടതി പരിഗണിക്കും. ഡിഎംകെ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്നലെ വാദം കേട്ടശേഷം സര്‍ക്കാരിന്റെ വിശദീകരണം അറിയുന്നതിനായി മാറ്റിവച്ചിരിക്കുകയായിരുന്നു. 

 അഞ്ചുതവണ തമിഴ്‌നാട് മുഖ്യമന്ത്രിയായി ഭരിച്ച കലൈഞ്ജര്‍ ദ്രാവിഡ രാഷ്ട്രീയത്തിലെ അതികായനായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ