ദേശീയം

കല്യാണം കഴിക്കാന്‍ പരോള്‍ വേണം; അധോലോക കുറ്റവാളി അബുസലീമിന്റെ ഹര്‍ജി തളളി 

സമകാലിക മലയാളം ഡെസ്ക്

മുംബൈ:  പരോള്‍ അനുവദിക്കണമെന്ന മുംബൈ സ്‌ഫോടനപരമ്പരക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മുന്‍ അധോലോക കുറ്റവാളി അബുസലീമിന്റെ ഹര്‍ജി കോടതി തളളി. കല്യാണം കഴിക്കാന്‍ 45 ദിവസം പരോള്‍ അനുവദിക്കണമെന്ന അബുസലീമിന്റെ ഹര്‍ജിയാണ് ബോംബെ ഹൈക്കോടതി തളളിയത്. നേരത്തെ രണ്ടുതവണ അബുസലീമിന്റെ പരോള്‍ അപേക്ഷ തളളിയിരുന്നു.

മൂന്നാമത്തെ കല്യാണം കഴിക്കാനാണ് അബു സലീം കോടതിയെ സമീപിച്ചത്. കൗസര്‍ ബാഹര്‍ എന്ന സ്ത്രീയെ വിവാഹം കഴിക്കുകയാണ് അബുസലീമിന്റെ ആഗ്രഹമെന്നാണ് റിപ്പോര്‍ട്ടുകള്‍. മാര്‍ച്ച് 27ന് സമാനമായ ആവശ്യം പൊലീസ് കമ്മീഷണര്‍ തളളിയിരുന്നു. ഇതിന് മുന്‍പ് ജയില്‍ അധികൃതരെയും ഇതേ ആവശ്യം ഉന്നയിച്ച് അബുസലീം സമീപിച്ചിരുന്നു. പ്രത്യേക വിവാഹനിയമപ്രകാരം കല്യാണം കഴിക്കാനാണ് അബുസലീം ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

257 പേരുടെ മരണത്തിനിടയാക്കിയ 1993ലെ മുംബൈ സ്‌ഫോടനപരമ്പരക്കേസില്‍ പോര്‍ച്ചുഗലില്‍ കഴിയുകയായിരുന്ന അബുസലീമിനെ ഇന്ത്യയിലേക്ക് നാടുകടത്തുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു