ദേശീയം

കഴിഞ്ഞ ഒന്‍പത് വര്‍ഷങ്ങള്‍ നുണകളും തോല്‍വികളും നിറഞ്ഞത്; ഐആര്‍എസ് ഉദ്യോഗസ്ഥ ആത്മഹത്യചെയ്തു  

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: ജയ്പൂരില്‍ ഇന്ത്യന്‍ റെവന്യൂ സര്‍വീസ് (ഐആര്‍എസ്) ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്തു. ബജാജ് നഗറില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു ആത്മഹത്യ. ബിന്നി ശര്‍മ്മ എന്ന 35കാരിയായ ഉദ്യോഗസ്ഥയാണ് ആത്മഹത്യ ചെയ്തത്. 

സംഭവത്തെക്കുറിച്ച് അര്‍ദ്ധരാത്രിയോടെയാണ് വിവരം ലഭിച്ചതെന്നും അറിഞ്ഞയുടന്‍ സംഭവസ്ഥലത്തേക്ക് എത്തുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. മൃതദേഹത്തിനരികില്‍ നിന്ന് ആത്മഹത്യക്കുറിപ്പ് ലഭിച്ചെന്ന് ഡിസിപി ഗൗരവ് യാധവ് പറഞ്ഞു. 

തന്റെ ജീവിതത്തിലെ കഴിഞ്ഞ ഒന്‍പത് വര്‍ഷങ്ങള്‍ നുണകളും തോല്‍വികളും നിറഞ്ഞതായിരുന്നെന്നും ഭര്‍ത്താവും അദ്ദേഹത്തിന്റെ അമ്മയും ചേര്‍ന്ന് തന്റെ ജീവിതം തകര്‍ത്തെന്നും കുറിപ്പില്‍ പറയുന്നു. തന്റെ മക്കളെ ദൈവം കാക്കട്ടെയെന്നും കുറിപ്പില്‍ എഴുതിയിട്ടുണ്ട്. 

ഐഎഎസ് ഉദ്യോഗസ്ഥനായ ഗുര്‍മീത് വാലിയ ആണ് ബിന്നി ശര്‍മ്മയുടെ ഭര്‍ത്താവ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ബിന്നി വിഷാദ രോഗത്തിന് അടിമയായിരുന്നെന്നും വിവാഹബന്ധത്തിലെ പ്രശ്‌നങ്ങളാണ് ഇത്തരത്തിലൊരു മാനസികാവസ്ഥയിലേക്ക് അവരെ നയിച്ചതെന്നും ഡിസിപി പറഞ്ഞു. മൃതദേഹം പോസ്റ്റുമോര്‍ട്ട നടപടികള്‍ക്ക് ശേഷം സംസ്‌കരിച്ചെന്നും പൊലീസ് അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്