ദേശീയം

'തിരുമ്പിപ്പോ; കലൈഞ്ജറെ കാണാനെത്തിയ പളനിസ്വാമിയ്‌ക്കെതിരേ ജനരോഷം

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ; തമിഴ്‌നാട് മുതിര്‍ന്ന നേതാവ് കെ. കരുണാനിധിയെ മറീന ബീച്ചില്‍ സംസ്‌കരിക്കാനാവില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരേ ജനരോക്ഷം ശക്തം. രാജാജി ഹോളില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്ന കരുണാനിധിയുടെ മൃതദേഹം കാണാനെത്തിയ മന്ത്രിസംഘത്തെ ദേഷ്യത്തോടെയാണ് ജനങ്ങള്‍ എതിരേറ്റത്. മുഖ്യമന്ത്രി എടപ്പാളി പളനി സ്വാമിയേയേും മറ്റ് മന്ത്രിമാരോടും ജനക്കൂട്ടം തിരിച്ചുപൊയ്‌ക്കൊള്ളാന്‍ പറയുന്നതും കേള്‍ക്കാമായിരുന്നു. ഡിഎംകെ പ്രവര്‍ത്തകര്‍ രോഷാകുലരായതിനാല്‍ പുഷ്പചക്രം അര്‍പ്പിച്ച് ഉടന്‍ മുഖ്യമന്ത്രി രാജാജി ഹോളില്‍ നിന്ന് ഇറങ്ങി. 

മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ കരുണാനിധിയെ മറീന ബീച്ചില്‍ സംസ്‌കരിക്കാനാവില്ലെന്ന അണ്ണാ ഡിഎംകെ സര്‍ക്കാരിന്റെ നിലപാടാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്. ഇതിനെ എതിര്‍ത്തുകൊണ്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് ഡിഎംകെ. സര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശിച്ച് ഇതിനോടകം നിരവധി പേരാണ് രംഗത്തെത്തിയത്. 

രാജാജി ഹോളില്‍ പൊതു ദര്‍ശനത്തിന് വെച്ചിരിക്കുന്ന കലൈഞ്ജര്‍ക്ക് അന്ത്യമോപചാരമര്‍പ്പിക്കാന്‍ ജനപ്രവാഹമാണ്. നിരവധി പ്രമുഖരും അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തുന്നുണ്ട്. നടന്മാരായ രജനീകാന്ത്, ധനുഷ്, ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം, ടി.ടി.വി ദിനകരന്‍ എന്നിവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്

വില്ല്യംസന്‍ നയിക്കും; ടി20 ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

കണ്ണൂരില്‍ സ്‌കൂട്ടറും ട്രാവലറും കൂട്ടിയിടിച്ചു; നഴ്‌സിങ് വിദ്യാര്‍ഥി മരിച്ചു