ദേശീയം

'പോസ്റ്റുമാന്റെ' നീണ്ട സൈക്കിള്‍ബെല്ലുകള്‍ക്ക് വിട; ഇനി കത്തുമായെത്തുക പോസ്റ്റ്പഴ്‌സണ്‍

സമകാലിക മലയാളം ഡെസ്ക്

 ന്യൂഡല്‍ഹി: നീണ്ട സൈക്കില്‍ ബെല്ലുമായി വീടുകളിലെത്തിയിരുന്ന പോസ്റ്റ്മാന്‍ പേര് മാറുന്നു. തപാല്‍ ഉരുപ്പടികളുടെ വിതരണം വനിതകള്‍ കൂടി ഏറ്റെടുത്തതോടെയാണ് എന്നാല്‍ പിന്നെ തസ്തിക പരിഷ്‌കരിച്ച് കളയാമെന്ന് പാര്‍ലമെന്ററി സമിതിക്ക് തോന്നിയത്. ബിജെപി എംപി അനുരാഗ് ഠാക്കൂര്‍ അധ്യക്ഷനായ പാര്‍ലമെന്ററി സ്ഥിരം സമിതിയാണ് ഈ നിര്‍ദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്. 

ജോലിയില്‍ സ്ത്രീ പുരുഷ വേര്‍തിരിവ് ഇല്ലെങ്കിലും പോസ്‌ററ് വുമണ്‍എന്ന് ഉപയോഗിക്കാറേയില്ല. പൊതുവായി പോസ്റ്റുമാന്‍ എന്ന വാക്കാണ് ഉപയോഗിച്ചു വരുന്നത്. ഇതിനെ  അടിയന്തരമായി പരിഷ്‌കരിക്കുന്നതിലൂടെ പേരിലെ വിവേചനം അവസാനിപ്പിക്കാനാകുമെന്നാണ് പാര്‍ലമെന്ററി സ്ഥിരം സമിതിയുടെ പ്രതീക്ഷ. സമിതിയുടെ ശുപാര്‍ശ ഉന്നതതലത്തില്‍ ആലോചിച്ച ശേഷം തീരുമാനിക്കാമെന്നാണ് മന്ത്രാലയത്തിന്റെ നിലപാട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഫ്രഷ് ജ്യൂസ് ആരോ​ഗ്യത്തിന് നല്ലതോ? പഴങ്ങൾ പഴങ്ങളായി തന്നെ കഴിക്കാം

കാന്‍സറുമായി പോരാടി; പ്രമുഖ ടിക് ടോക് താരം 26ാം വയസില്‍ മരണത്തിന് കീഴടങ്ങി

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍

ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ വിശദീകരണം തേടി