ദേശീയം

മുസാഫര്‍പൂര്‍ ബാലികാ കേന്ദ്രത്തിലെ പീഡനത്തില്‍ ഭര്‍ത്താവിന് പങ്ക്; ബിഹാര്‍ മന്ത്രി രാജിവച്ചു

സമകാലിക മലയാളം ഡെസ്ക്

പട്‌ന: മുസാഫര്‍പൂര്‍ ബാലികാ കേന്ദ്രത്തിലെ കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതി ബ്രജേഷ് താക്കൂറുമായി ഭര്‍ത്താവനിന് ബന്ധമുണ്ട് എന്ന ആരോപണത്തെത്തുടര്‍ന്ന് ബിഹാര്‍ സാമൂഹ്യ ക്ഷേമ മന്ത്രി മഞ്ജു വെര്‍മ രാജിവച്ചു. കൃത്യവുമായി ബന്ധപ്പെട്ട ആരെയും താന്‍ സംരക്ഷിക്കില്ലെന്ന മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രസ്താവന വന്നതിന്റെ പിറ്റേദിവസമാണ് മഞ്ജു രാജിവച്ചിരിക്കുന്നത്. 

മഞ്ജുവിന്റെ ഭര്‍ത്താവ് ചന്ദേശ്വര്‍ വെര്‍മ ബാലിക കേന്ദ്രം സ്ഥിരം സന്ദര്‍ശിക്കാറുണ്ടായിരുന്നുവെന്ന് അറസ്റ്റിലായ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ ഭാര്യ ആരോപിച്ചിരുന്നു. ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് ബിജെപിയിലെ ഒരുവിഭാഗം നേതാക്കളും പ്രതിപക്ഷവും മഞ്ജുവിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. 

ബിഹാര്‍ സര്‍ക്കാരിന് കീഴിലുള്ള മുസാഫര്‍പൂര്‍ ബാലികാഗൃഹത്തിലെ കുട്ടികള്‍ക്ക് ഒരു സന്നദ്ധസംഘടന നടത്തിയ കൊണ്‍സിലിങ്ങിലാണ് ഞെട്ടിപ്പിക്കുന്ന പീഡന വിവരങ്ങള്‍ പുറത്തുവന്നത്. ഏഴുവയസുകാരി ഉള്‍പ്പെടെ പ്രായപൂര്‍ത്തിയാവാത്ത മുപ്പത്തിനാല് പെണ്‍കുട്ടികളാണ് ക്രൂരമായ ബലാല്‍സംഗത്തിനും മാനസ്സിക രപീഡനത്തിനും ഇരയായത്. അഭയകേന്ദ്രത്തിലെ ജീവനക്കാരാണ് പ്രതികള്‍.അഭയകേന്ദ്രത്തില്‍ നിന്ന് കാണാതായ ഒരുപെണ്‍കുട്ടിയെ ജീവനക്കാര്‍ കൊലപ്പെടുത്തിയെന്ന് ആരോപണം ഉയര്‍ന്നിരു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി

കെ-ടെറ്റ്: അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി