ദേശീയം

പശ്ചിമബംഗാള്‍ ബിജെപി അധ്യക്ഷന് നേര്‍ക്ക് ആക്രമണം ; സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നതിന് തെളിവെന്ന് ബിജെപി

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത : പശ്ചിമബംഗാള്‍ ബിജെപി സംസ്ഥാന അധ്യക്ഷന് നേര്‍ക്ക് ആക്രമണം. ബാന്‍കുറ ഖത്ര മേഖലയില്‍ വെച്ച് ബിജെപി പ്രസിഡന്റ് ദിലീപ് ഘോഷ് സഞ്ചരിച്ചിരുന്ന വാഹനത്തിന് നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. അക്രമത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ദിലീപ് ഘോഷ് ആരോപിച്ചു. 

പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം ഡിന്നര്‍ കഴിച്ച ശേഷം രാത്രി തിരികെ ഖത്രയിലെ ഹോട്ടലിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം. അക്രമികള്‍ കാറിന് നേര്‍ക്ക് കല്ലെറിയുകയായിരുന്നു. ആക്രമണത്തില്‍ കാറിന്റെ ചില്ലുകള്‍ തകര്‍ന്നു. ആക്രമണം ചൂണ്ടിക്കാട്ടി എംഎല്‍എ കൂടിയായ ദിലീപ് ഘോഷ് പൊലീസില്‍ പരാതി നല്‍കി. 

സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നതിന് തെളിവാണ് അക്രമ സംഭവമെന്ന് ദിലീപ് ഘോഷ് പറഞ്ഞു. സംസ്ഥാനത്ത് ഭയത്തിന്റെ അന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം തൃണമൂല്‍ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന ആരോപണം ടിഎംസി നിഷേധിച്ചു. ആക്രമണം ബിജെപിയിലെ ഉള്‍പ്പോര് മൂലമാണെന്നാണ് ടിഎംസി ആരോപിക്കുന്നത്. 

ബുധനാഴ്ച ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ സമിക് ഭട്ടാചാര്യയ്ക്ക് നേരെയും ആക്രമണം ഉണ്ടായിരുന്നു. നാഡിയ ജില്ലയില്‍ വെച്ചാണ് സമിക്കിന് നേര്‍ക്ക് ആക്രമണം ഉണ്ടായത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്