ഡെറാഡൂണ്‍: യുഎസ് പൗരനെ ജാർഖണ്ഡിൽ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. 67കാരനായ പെൻസിൽവാനിയ സ്വദേശി സ്റ്റീഫൻ ഡാനിയലിനെയാണ് ഭീംതാലിലെ ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. അഴുകിത്തുടങ്ങിയ നിലയിലായിരുന്നു മൃതദേഹം.
സന്ദർശക വിസയിൽ കഴിഞ്ഞ മെയിലാണ് സ്റ്റീഫൻ ഇന്ത്യയിലെത്തിയത്. ഹോട്ടലിൽ മുറിയെട്ടുത്തിരുന്ന ഇയാളെ അടുത്തദിവസങ്ങളിലൊന്നും പുറത്തുകണ്ടിരുന്നില്ല. സംശയം തോന്നിയ ഹോട്ടൽ ജീവനക്കാരൻ മുറി തുറന്ന് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. തുടർന്ന് ഹോട്ടൽ അധികൃതർ പൊലീസിനെ വിവരമറിയിച്ചു.
പൊലീസ് സ്ഥലത്തെത്തി അന്വേഷിച്ചെങ്കിലും മരണകാരണമോ മരിച്ച ദിവസമോ വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിനുശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ എന്നും മരണം സംബന്ധിച്ച് ഇന്ത്യയിലെ അമേരിക്കൻ എംബസിയെ വിവരമറിയിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ