ദേശീയം

സ്‌കൂളിലെ നാലാം നിലയില്‍ നിന്ന് ചാടി അധ്യാപകന്‍ ജീവനൊടുക്കി; മരണത്തിന് മറ്റാരും ഉത്തരവാദിയല്ലെന്ന് ആത്മഹത്യാക്കുറിപ്പില്‍ 

സമകാലിക മലയാളം ഡെസ്ക്

അന്തേരി:  48കാരനായ അധ്യാപകന്‍ സ്‌കൂളിന്റെ നാലാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. അന്തേരിയിലെ ഡിഎന്‍ നഗറിലാണ് സംഭവം. വെള്ളിയാഴ്ച സ്‌കൂളില്‍ കുട്ടികള്‍ക്ക് പരീക്ഷകള്‍ നടക്കാനിരിക്കെയാണ് അധ്യാപകന്റെ ആത്മഹത്യ. 

സ്‌കൂളിന്റെ വൈസ് പ്രിന്‍സിപ്പലായ റാം കാംബ്ലെയാണ് ആത്മഹത്യ ചെയ്തത്. ഇയാള്‍ വിഷാദരോഗത്തിന് അടിമയായിരുന്നെന്നാണ് മൃതദേഹത്തിനരികില്‍ നിന്ന് ലഭിച്ച ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. റാം കാംബ്ലെ രാവിലെ ഏഴ് മണിയായപ്പോള്‍ സ്‌കൂളില്‍ പ്രവേശിക്കുകയും പിന്നീട് 8:40ഓടെ ജനിലിനരികില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നെന്നും പൊലീസ് പറയുന്നു. 

മറ്റാരും തന്റെ മരണത്തിന് കാരണക്കാരല്ലെന്ന് ചൂണ്ടികാട്ടികൊണ്ടുള്ളതാണ് ഇദ്ദേഹത്തിന്റെ ആത്മഹത്യാക്കുറിപ്പെന്നും പൊലീസ് പറഞ്ഞു. കുറിപ്പ് രണ്ടു ദിവസം മുന്‍പ് എഴുതിയതാകാമെന്നാണ് പൊലീസ് നിഗമനം. കുറച്ചുനാളുകളായി കാംബ്ലെയില്‍ വിഷാദരോഗ ലക്ഷണങ്ങള്‍ കണ്ടുവരുന്നുണ്ടെന്നും സ്ഥിരമായി ജോലിയില്‍ നിന്ന് അവധി എടുക്കുന്നതിനാല്‍ സ്‌കൂള്‍ അധികൃതരില്‍ നിന്ന് ഇദ്ദേഹത്തിന് താക്കീത് ലഭിക്കുകയുണ്ടായെന്നും സ്‌കൂളിലെ മറ്റ് അധ്യാപകര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു