ദേശീയം

ഉറക്കച്ചടവില്‍ ആറാം നിലയിലെ ഫളാറ്റില്‍ നിന്ന് വീണു; ഐടി പ്രൊഫഷണലിന് ദാരുണാന്ത്യം 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മുംബൈയിലെ സാന്റാക്രൂസില്‍ ആറാം നിലയില്‍ നിന്ന് വീണ് ഐടി പ്രൊഫഷണല്‍ മരിച്ചു. 32കാരനായ തേജസ് ഡൂബെ ആണ് മരിച്ചത്. ബല്‍ജിയം യാത്രയ്ക്ക് ശേഷം തിരിച്ച് ഫളാറ്റിലെത്തി മണിക്കൂറുകള്‍ക്കകമാണ് തേജസ് മരിച്ചത്.

ഫളാറ്റിലെ തുറന്നുകിടന്ന ഒരു ജനാലയ്ക്കരികില്‍ നില്‍ക്കവെ കാലുതെറ്റി വീണതാകാമെന്നാണ് പൊലീസ് നിഗമനം. സംഭവം നടക്കുമ്പോള്‍ ഇയാള്‍ മദ്യപിച്ചിട്ടുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബല്‍ജിയത്തില്‍ നിന്നുള്ള മടക്കയാത്രയ്ക്ക് ശേഷം തേജസ് വളരെയധികം ക്ഷീണിതനായിരുന്നെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. 12-14മണിക്കൂറുകള്‍ വിമാനം വൈകിയതിനാല്‍ ഇയാള്‍ കാത്തിരുന്ന് തളര്‍ന്നിരുന്നെന്നും പൊലീസ് പറയുന്നു.

തേജസ് കിടക്കുന്നതിന് തൊട്ടടുത്തുള്ള ജനാല രാത്രിയില്‍ തുറന്നുകിടന്നിരുന്നെന്നും പുലര്‍ച്ചെ 5:30യോടെ ജനാലയ്ക്കരികില്‍ വന്നു നിന്ന തേജസ് ഉറക്കച്ചടവില്‍ വീണതാകാനാണ് സാധ്യതയെന്നുമാീണ് പൊലീസ് പറയുന്നത്. അപകടമരണമെന്ന നിലയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് സംഭവത്തിന് പിന്നിലെ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്