ദേശീയം

ഒരു ജനതയെയാണ് അവഹേളിച്ചത്; അമിത് ഷായ്ക്ക് ബംഗാളിന്റെ സംസ്‌കാരം അറിയില്ല; നിയമനടപടികള്‍ സ്വീകരിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ അമിത് ഷായുടെ റാലി പരാജയമായിരുന്നെന്ന് തൃണമൂല്‍ നേതാവ് ഡെറിക് ഒബ്രിയന്‍. ബംഗാളിന്റെ സംസ്‌കാരം എന്തെന്നറിയാത്ത അമിത് ഷാ ഒരു ജനതയെ അവഹേളിക്കുകയായിരുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അമിത് ഷായുടെ വിദ്വേഷ പ്രസംഗത്തിനെതിരെ 72 മണിക്കൂറിനുള്ളില്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ഡെറിക് ഒബ്രോണ്‍ പറഞ്ഞു

ദേശീയ പൗരത്വ റജിസ്റ്റര്‍ വിഷയത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ അമിത് ഷാ രൂക്ഷമായി പ്രതികരിച്ചിരുന്നു. 
റജിസ്റ്റര്‍ ഉണ്ടാക്കിയിരിക്കുന്നതു രാജ്യത്ത് അന്യായമായി കടന്നുകൂടിയവരെ പുറത്താക്കുന്നതിനാണ്. ബംഗ്ലദേശി കുടിയേറ്റക്കാരെ പുറത്താക്കണ്ടേ? ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പൗരത്വ റജിസ്റ്ററിനെ എതിര്‍ക്കുകയാണ്. വോട്ട് ബാങ്കിനെക്കാളും ബിജെപിക്കു പ്രധാനം രാജ്യമാണ്. നിങ്ങള്‍ക്കു കഴിയുന്നത്രയും എതിര്‍ക്കുക പക്ഷേ ദേശീയ പൗരത്വ റജിസ്റ്റര്‍ നടപടികളില്‍നിന്ന് ഒരു പിന്നോട്ടുപോക്കില്ലെന്ന് അമിത് ഷാ പറഞ്ഞു

നേരത്തേ ബംഗാളിലെ തെരുവുകളില്‍ എല്ലാ ദിവസവും രവീന്ദ്ര സംഗീതമായിരുന്നു കേട്ടിരുന്നത്. പക്ഷേ ഇപ്പോള്‍ സ്‌ഫോടന ശബ്ദമാണ് ഉണ്ടാകുന്നത്. ബംഗ്ലദേശി കുടിയേറ്റക്കാരെ എന്തിനാണു പിന്തുണയ്ക്കുന്നതെന്നു മമതാ ബാനര്‍ജി വ്യക്തമാക്കണമെന്നും അമിത് ഷാ പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും