ദേശീയം

വസുന്ധരാ രാജെയ്ക്ക് ഗോ ബാക്ക് വിളിച്ച് ബിജെപി പ്രവര്‍ത്തകര്‍;  പ്രകടനം മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ജാല്‍വാര്‍ മണ്ഡലത്തിലെത്തിയ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരാ രാജെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. ആയിരത്തിലധികം  ബിജെപി പ്രവര്‍ത്തകരാണ് മുഖ്യമന്ത്രിക്കെതിരെ ഗോ ബാക്ക് വിളികളുമായി പ്രകടനം നടത്തിയത്. ജല്‍വാറില്‍ നിന്ന് പുറത്ത് പോകൂ എന്ന് എഴുതിയ പ്ലക്കാര്‍ഡുകളും പ്രതിഷേധക്കാരുടെ കയ്യിലുണ്ടായിരുന്നു. 

അപ്രതീക്ഷിത തിരിച്ചടിയില്‍ ഞെട്ടിത്തകര്‍ന്നിരിക്കുകയാണ് ബിജെപി നേതൃത്വം. മണ്ഡലത്തിനായി മുഖ്യമന്ത്രിയെന്ന നിലയിലോ ജനപ്രതിനിധിയെന്ന നിലയിലോ വസുന്ധരാ രാജെ ഒന്നും ചെയ്തിട്ടില്ലെന്നും അതുകൊണ്ട് അവരെ ബഹിഷ്‌കരിക്കുകയാണ് എന്നുമാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ബിജെപി സംസ്ഥാന നേതാവ് പ്രമോദ് ശര്‍മ്മ പറഞ്ഞത്.  അഞ്ച് തവണ വസുന്ധരാ രാജെ ജാല്‍വാറില്‍ നിന്ന് എംപിയായും മൂന്ന് തവണ എംഎല്‍എയായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 

പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ കുറിച്ച് പ്രതികരിക്കാന്‍ അവര്‍ തയ്യാറായില്ല. സംസ്ഥാനത്തെ 180 സീറ്റിലും ബിജെപി ജയിക്കുമെന്നായിരുന്നു ഇതിനോട് വസുന്ധരാ രാജെയുടെ പ്രതികരണം.

 നേരത്തെ രാജസ്ഥാനിലെ ആള്‍വാറില്‍ ആള്‍ക്കൂട്ടം നിരപരാധിയെ തല്ലിക്കൊന്ന വിഷയം ചൂണ്ടിക്കാണിച്ച മാധ്യമപ്രവര്‍ത്തകരോട് മെച്ചപ്പെട്ട തൊഴില്‍ ഇല്ലാത്തത് കൊണ്ടാണ് ആള്‍ക്കൂട്ടം കൊല്ലുന്നതെന്നും ഇതൊക്കെ തടയാന്‍ താന്‍ ദൈവമല്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ആള്‍ക്കൂട്ടം രാജസ്ഥാനില്‍ മാത്രമല്ല, ലോകത്തെല്ലായിടത്തും കൊലപാതകങ്ങള്‍ നടത്തുന്നുണ്ടെന്ന പരോക്ഷ ന്യായീകരണവും രാജെ നടത്തിയത് വലിയ വിവാദത്തിന് വഴി വച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍

ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ വിശദീകരണം തേടി

'റിങ്കുവിനെ ഒഴിവാക്കാന്‍ വ്യക്തമായ കാരണമുണ്ട്... ' മുന്‍ ഓസീസ് താരം പറയുന്നു

ഗൂഢാലോചനയാണ്, ലൈംഗികാരോപണം തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗം: ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്