ദേശീയം

അടിക്കു തിരിച്ചടി; അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സേന ആക്രമണം നടത്തി, രണ്ടു പാക് പട്ടാളക്കാര്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ജമ്മു: അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടിയില്‍ രണ്ടു പാകിസ്ഥാന്‍ പട്ടാളക്കാര്‍ മരിച്ചു. പാക് സൈന്യം കഴിഞ്ഞ ദിവസം നടത്തിയ പ്രകോപനമില്ലാത്ത ആക്രമണത്തിനു തിരിച്ചടിയാണ് ഇന്ത്യന്‍ സേനയുടെ ഭാഗത്തുനിന്നുണ്ടായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പാക് അതിര്‍ത്തിക്കപ്പുറം കടന്നാണ് ഇന്ത്യ ആക്രണം നടത്തിയെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ജമ്മു മേഖലയിലെ താഘ്ധറിലാണ് ഇന്ത്യന്‍ സേന ആക്രമണം നടത്തിയത്. ആക്രമണത്തില്‍ രണ്ടു പാക് പട്ടാളക്കാര്‍ മരിച്ചതായി സേനാ വക്താവ് സ്ഥിരീകരിച്ചു. നുഴഞ്ഞുകയറ്റക്കാര്‍ക്കു സൗകര്യമൊരുക്കാന്‍ പാക് സേന കഴിഞ്ഞ ദിവസം പ്രകോപനമില്ലാതെ ഇന്ത്യന്‍ സൈന്യത്തിനു നേരെ ആക്രമണം നടത്തുകയായിരുന്നെന്ന് വക്താവ് പറഞ്ഞു.

വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ച് പാകിസ്ഥാന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ കഴിഞ്ഞ ദിവസം ഒരു ഇന്ത്യന്‍ ജവാന്‍ മരിച്ചിരുന്നു. ഇതിനു തിരിച്ചടിയായാണ് ഇന്ത്യന്‍ സൈനയുടെ നടപടി. 

പാകിസ്ഥാന്‍ സ്വാതന്ത്ര്യദിന ആഘോഷം നടക്കുന്നതിന്റെ തൊട്ടു മുമ്പായാണ് അതിര്‍ത്തിയില്‍ ഇന്ത്യയുടെ തിരിച്ചടിയുണ്ടായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി