ദേശീയം

2022 ല്‍ ഇന്ത്യ ബഹിരാകാശത്തേക്ക് ആളെ അയയ്ക്കുമെന്ന് പ്രധാനമന്ത്രി ; സ്വപ്‌നം സാക്ഷാത്കരിക്കുമെന്ന് ഐഎസ്ആര്‍ഒ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യ ബഹിരാകാശത്തേക്ക് ആളെ അയയ്ക്കുന്ന നാലാമത്തെ രാഷ്ട്രമായി ഉടന്‍ മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യന്‍ ശാസ്ത്രജ്ഞനോ ശാസ്ത്രജ്ഞയോ 2022 ല്‍ ബഹിരാകാശത്തെത്തും. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തില്‍ ത്രിവര്‍ണ പതാക ബഹിരാകാശത്ത് പാറുമെന്ന ഉറപ്പാണ് തനിക്ക് രാജ്യത്തിന് നല്‍കാനുള്ളതെന്നും പ്രധാനമന്ത്രി സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു. ഇന്ത്യയിലെ മികവുറ്റ ശാസ്ത്രജ്ഞന്‍മാരില്‍ അഭിമാനിക്കുന്നുവെന്നിും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പ്രധാനമന്ത്രിയുടെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ കഴിവതും പരിശ്രമിക്കുമെന്നും തിരക്കേറിയ ഷെഡ്യൂളുകള്‍ക്കിടയിലും 2022 ല്‍ ഈ ലക്ഷ്യം കൈവരിക്കുമെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോക്ടര്‍ കെ ശിവന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്