ദേശീയം

വിദ്വേഷ പ്രസംഗത്തിന് യോഗി ആദിത്യനാഥിനെതിരെ കേസെടുക്കാത്തത് എന്തെന്ന് സുപ്രിം കോടതി; യുപി സര്‍ക്കാരിനോട് വിശദീകരണം തേടി

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: വിദ്വേഷ പ്രസംഗത്തിന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ കേസെടുക്കാത്തത് എന്താണെന്ന് സുപ്രിംകോടതി. 2007 ല്‍ ഗൊരഖ്പൂറില്‍ നടത്തിയ പ്രസംഗത്തിലാണ് സുപ്രിംകോടതിയുടെ വിമര്‍ശനം. നാലാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

യോഗി ആദിത്യനാഥിനെ പ്രോസിക്യൂട്ട് തടഞ്ഞത് ചോദ്യം ചെയ്തുകൊണ്ട് അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച  വിധിക്കെതിരെ
നല്‍കിയ ഹര്‍ജിയിലാണ് സുപ്രിംകോടതി യുപി സര്‍ക്കാരിനെ വിമര്‍ശിച്ചത്. 

വര്‍ഗ്ഗീയ ലഹളയ്ക്ക് പ്രേരിപ്പിക്കുന്ന പ്രസംഗമാണ് 2007 ല്‍ എംപി ആയിരുന്ന സമയത്ത് ആദിത്യനാഥ് നടത്തിയത് വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് പൊലീസ് കേസെടുത്തിരുന്നുവെങ്കിലും യോഗിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നില്ല. ഗൊരഖ്പൂറിലെ റെയില്‍വേ സ്റ്റേഷന് പുറത്ത് നടന്ന പൊതുയോഗത്തിലാണ് യോഗി ആദിത്യനാഥ് വിവാദ പ്രസംഗം നടത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ