ദേശീയം

കേരളത്തെ സഹായിച്ചിട്ടു വരൂ,കേസ് റദ്ദാക്കാം; പ്രതിയോട് ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേരളത്തെ സഹായിച്ചു വന്നാല്‍ കേസ് റദ്ദാക്കമെന്ന് യുവാവിനോട് ഡല്‍ഹി ഹൈക്കോടതി. ലൈംഗികാതിക്രമ കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് കോടതിയിലെത്തിയ യുവാവിനോട് കോടതി ചെലവിനത്തില്‍ 15,000രൂപ കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ ജസ്റ്റിസ് സഞ്ജീവ് സച്്ച്‌ദേവ് ഉത്തരവിട്ടു. ഇതിന്റെ രസീത് പൊലീസില്‍ സമര്‍പ്പിച്ചാല്‍ എഫ്‌ഐആര്‍ റദ്ദാക്കാമെന്നും കോടതി വ്യക്തമാക്കി.

കേസ് ഒത്തുതീര്‍പ്പായ സാഹചര്യചര്യത്തില്‍ നടപടി ക്രമങ്ങള്‍ അവസാനിപ്പിക്കണം എന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ നേരത്തെ ഡല്‍ഹി ഹൈക്കോടതി തീരുമാനിച്ചിരുന്നു. ചീഫ് ജസ്റ്റീസ് ഉള്‍പ്പെടെ എല്ലാ ജഡ്ജിമാരും സംഭാവന നല്‍കും. എത്രരൂപയാണ് നല്‍കുന്നത് എന്ന് പ്രഖ്യാപിച്ചിട്ടില്ല. സുപ്രീംകോടതിയിലെ ജഡ്ജിമാര്‍ 25,000രൂപ വീതമാണ് നല്‍കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും