ദേശീയം

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ ജീന്‍സും സണ്‍ ഗ്ലാസും ധരിക്കരുത്, ഡ്രസ് കോഡ് നിശ്ചയിച്ച് ബിപ്ലബ് സര്‍ക്കാര്‍; കോളനിവാഴ്ച കാലത്തെ ബ്രിട്ടീഷ് ഭരണത്തെ ഓര്‍മ്മിപ്പിക്കുന്നുവെന്ന് പ്രതിപക്ഷം 

സമകാലിക മലയാളം ഡെസ്ക്

അഗര്‍ത്തല: ത്രിപുരയില്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് ഡ്രസ് കോഡ് നിശ്ചയിച്ച് ബിപ്ലബ് കുമാര്‍ ദേബ് സര്‍ക്കാര്‍. ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വേളയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജീന്‍സ്, സണ്‍ ഗ്ലാസ്സ് തുടങ്ങിയവ ധരിക്കരുതെന്ന് വ്യക്തമാക്കുന്ന മാര്‍ഗനിര്‍ദേശരേഖയാണ് പുറത്തിറക്കിയത്. പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് വിവാദമായ മാര്‍ഗനിര്‍ദേശരേഖ പുറത്തിറക്കിയത്. ഇതിനെതിരെ കോണ്‍ഗ്രസും സിപിഎമ്മും രംഗത്തുവന്നു. 

മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുടെ തലത്തില്‍ നടക്കുന്ന യോഗങ്ങളില്‍ ഉദ്യോഗസ്ഥര്‍ ഡ്രസ് കോഡ് പാലിക്കുന്നുണ്ട് എന്ന് ഉറപ്പാക്കണം. ജില്ലാ മജിസ്‌ട്രേറ്റ്, എഡിഎം തലത്തിലുളള ഉദ്യോഗസ്ഥര്‍ക്കാണ് ഇതിന്റെ ചുമതല. 

ജീന്‍സിന്് പുറമേ കാര്‍ഗോ പാന്റും ഔദ്യോഗിക ജോലികളില്‍ ഏര്‍പ്പെടുന്ന ഉദ്യോഗസ്ഥര്‍ ഒഴിവാക്കണം. ഔദ്യോഗിക യോഗങ്ങളില്‍ ഉദ്യോഗസ്ഥര്‍ മൊബൈല്‍ ഫോണില്‍ സന്ദേശങ്ങള്‍ വായിക്കുന്നതും അയക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് അനാദരവാണ്. അതിനാല്‍ ഇത്തരം പെരുമാറ്റവും ഒഴിവാക്കണമെന്ന് മാര്‍ഗനിര്‍ദേശരേഖയില്‍ പറയുന്നു.

എന്നാല്‍ ഇതിനെകുറിച്ച് തനിക്ക് അറിയില്ലെന്നാണ് മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് പറയുന്നത്. അതേസമയം വിവാദ മാര്‍ഗനിര്‍ദേശത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. സര്‍ക്കാരിന്റെ ഫ്യൂഡല്‍ മനോഭാവമാണ് ഇതിലുടെ വെളിവാകുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.കോളനിവാഴ്ച കാലത്തെ ബ്രിട്ടീഷ് ഭരണമാണ് ഓര്‍മ്മിപ്പിക്കുന്നതെന്ന് സിപിഎം നേതാവ് ഗൗതം ദാസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്