ദേശീയം

തെരഞ്ഞടുപ്പില്‍ അപരന്‍മാര്‍ സാധാരണം; എഎപിക്ക് തലവേദന സൃഷ്ടിക്കാന്‍ പുതിയ എഎപി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന് തലവേദനയൊഴിയുന്നില്ല. ആംആദ്മി പാര്‍ട്ടിക്കെതിരെ എഎപി എന്ന പുതിയ അപരന്‍ രംഗത്തിയിരിക്കുകയാണ്. ആപ്കി അപ്നി പാര്‍ട്ടി (പീപ്പിള്‍സ്) എന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് അംഗീകാരം നല്‍കാനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനത്തെ ആം ആദ്മി പാര്‍ട്ടി ചോദ്യം ചെയ്‌തെങ്കിലും കമ്മിഷന്‍ തള്ളി. കമ്മിഷന്‍ തീരുമാനത്തെ ചോദ്യം ചെയ്ത് ആം ആദ്മി പാര്‍ട്ടി നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.

നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനും ആപ്കി അപ്നി പാര്‍ട്ടിക്കും നോട്ടിസ് അയക്കാന്‍ കോടതി ഉത്തരവിട്ടു. രണ്ടു പാര്‍ട്ടികളുടെയും ചുരുക്കെഴുത്ത് എഎപി എന്നായതിനാല്‍ വോട്ടര്‍മാരില്‍ സംശയം ജനിപ്പിക്കുമെന്നും ആപ്കി അപ്നി പാര്‍ട്ടിക്ക് നല്‍കിയ അംഗീകാരം റദ്ദാക്കണമെന്നുമാണ് ആം ആദ്മിയുടെ ആവശ്യം. 

ആംആദ്മി പാ!ര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളില്‍ രണ്ടുപേരായ ആശിഷ് ഖേതനും അശുതോഷും പാര്‍ട്ടിയില്‍ നിന്നും രാജി പ്രഖ്യാപിച്ചിരുന്നു. അത് പാര്‍ട്ടിയെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ