ദേശീയം

ഉമിനീരിലൂടെ എയിഡ്‌സ് പകര്‍ത്തി ; ഡോക്ടറായ ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതി

സമകാലിക മലയാളം ഡെസ്ക്

പൂനെ : സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചിരുന്ന ഭര്‍ത്താവ് ഉമിനീരിലൂടെ എയിഡ്‌സ് പരത്തിയെന്ന പരാതിയുമായി യുവതി രംഗത്ത്. ഹോമിയോ ഡോക്ടറായ ഭര്‍ത്താവിനെതിരെയാണ് ഭാര്യ പരാതി നല്‍കിയത്. 

പൂനെ സ്വദേശിയായ, ഇരുപത്തിയേഴുകായി യുവതി,  2015 ലാണ് ഹോമിയോ ഡോക്ടറെ വിവാഹം കഴിച്ചത്. അന്ന് മുതല്‍ ഭര്‍ത്താവും കുടുംബാംഗങ്ങളും സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ ദ്രോഹിച്ചിരുന്നു. 2017 ഒക്ടോബറില്‍ രോഗം വന്നപ്പോള്‍ ഭര്‍ത്താവ് മരുന്നിനൊപ്പം എയിഡ്‌സ് രോഗാണുക്കള്‍ കലര്‍ന്ന ഉമിനീര്‍ കലര്‍ത്തി നല്‍കിയെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. 

ഈ വര്‍ഷം ഫെബ്രുവരിയില്‍ വീണ്ടും തനിക്ക് രോഗമുണ്ടായി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എച്ച്‌ഐവി പോസിറ്റീവ് ആണെന്ന് തെളിഞ്ഞത്. ഇതോടെ വിവാഹമോചനം വേണമെന്ന നിലപാടിലാണ് ഭര്‍ത്താവ്. എന്നാല്‍ എല്ലാം ചെയ്തത് ഭര്‍ത്താവാണെന്നും യുവതി ആരോപിക്കുന്നു. 

സ്വകാര്യ ലാബില്‍ നടന്ന എച്ച്‌ഐവി പരിശോധനയില്‍ ഭര്‍ത്താവിനും ഭാര്യക്കും എയ്ഡ്‌സ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ നേതൃത്വത്തിലുള്ള ഗവേഷണകേന്ദ്രത്തില്‍ നടത്തിയ പരിശോധനിയില്‍ ഭാര്യയില്‍ മാത്രമെ എച്ച്‌ഐവി സ്ഥിരീകരിച്ചിട്ടുള്ളൂവെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്തതായും പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്