ദേശീയം

'മോദി എന്തുതരം ഹിന്ദുവാണ്?'; പ്രധാനമന്ത്രിയെ ഹിന്ദുത്വം പഠിപ്പിച്ച് രാഹുല്‍; വിമര്‍ശനവുമായി ബിജെപി

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഹിന്ദുത്വത്തിന്റെ അടിസ്ഥാന പാഠങ്ങള്‍ പോലും അറിയില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി എന്തുതരം ഹിന്ദുവാണെന്നാണ് രാഹുല്‍ ചോദിക്കുന്നത്. ഹിന്ദുവാണെന്ന് എല്ലായിടത്തും അവകാശപ്പെടുന്ന പ്രധാനമന്ത്രി ഗീതോപദേശത്തിലെ അടിസ്ഥാനമൂല്യങ്ങള്‍ പോലും പാലിയ്ക്കാത്തയാളാണെന്നും അദ്ദേഹം ആരോപിച്ചു. 

അറിവ് എല്ലാവരിലും ഉണ്ടെന്നാണ് ഗീതയില്‍ പറയുന്നത്. നമ്മുടെ ചുറ്റിലും അറിവുണ്ട്. നമ്മുടെ പ്രധാനമന്ത്രി പറയുന്നു അദ്ദേഹം ഹാന്ദുവാണെന്ന് എന്നാല്‍ അദ്ദേഹത്തിന് ഹിന്ദുമതത്തിന്റെ അടിസ്ഥാനം അറിയില്ല. അദ്ദേഹം എന്തുതരം ഹിന്ദുവാണ്? അതൊരു വൈരുദ്ധ്യമാണ്' രാഹുല്‍ പറഞ്ഞു. 

രാഹുല്‍ ഗാന്ധിയുടെ ഹിന്ദു ട്യൂഷന്‍ വിവാദമായതോടെ രൂക്ഷ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. എന്താണ് പറയേണ്ടതെന്നറിയാതെ ആകെ ആശയക്കുഴപ്പത്തിലാണ് രാഹുല്‍ ഗാന്ധിയെന്നും, അതാണ് ഒരടിസ്ഥാനവുമില്ലാതെ എന്തൊക്കെയോ പറയുന്നത് എന്നുമായിരുന്നു കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ മറുപടി. തിരഞ്ഞെടുപ്പ് അടുത്തതോടെ ഹിന്ദുത്വ കാര്‍ഡ് ഇറക്കി വോട്ട് നേടാനുള്ള ശ്രമത്തിലാണ് ഇരു പാര്‍ട്ടികളും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

പലിശ വായ്പാ തുക കൈയില്‍ കിട്ടിയ ശേഷം മാത്രം; ധനകാര്യസ്ഥാപനങ്ങള്‍ തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് ആര്‍ബിഐ

വടകരയില്‍ 78.41, പത്തനംതിട്ടയില്‍ 63.37; സംസ്ഥാനത്ത് 71.27 ശതമാനം പോളിങ്

രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യത; കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് സമ്മതിച്ച് ആസ്ട്രാസെനക

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍